2009-03-11 15:16:36

പ്രത്യാശയാല്‍ ഉത്തേജിപ്പിക്കപ്പെട്ട് മുന്നേട്ട് നീങ്ങുക, കോസ്റ്റേറിക്കായിലെ മെത്രാന്‍മാര്‍


നാട്ടിലെ പ്രശ്നങ്ങളില്‍ നഷ്ടധൈര്യരാകാതെ ഉത്തേജിപ്പിക്കപ്പെട്ട പ്രത്യാശയോടെ മുന്നേറാന്‍ മദ്ധ്യമേരിക്കന്‍ രാജ്യമായ കോസ്റ്റോറിക്കായിലെ മെത്രാന്‍മാര്‍ വിശ്യാസികളെ ഉദ്ബോധിപ്പിക്കുന്നു. പ്രകൃതിദുരന്തങ്ങള്‍, സാമ്പത്തികപ്രതിസന്ധി തുടങ്ങിയവ നാടിന്‍െറ സാമ്പത്തികവ്യവസ്ഥിതി തകര്‍ത്തിരിക്കുന്ന സാഹചര്യത്തിലാണ് മെത്രാന്‍മാര്‍ വിശ്വാസികള്‍ക്കു് ആ പ്രോല്‍സാഹനം നല്‍കിയത്. സാമ്പത്തികമാന്ദ്യം കാരണമാക്കുന്ന ദുരന്തങ്ങള്‍ വിദേശ ഉല്പന്നങ്ങളെ ഒത്തിരിയേറെ ആശ്രയിക്കണ്ട സാഹചര്യമുളവാക്കിയിരിക്കുകയാണെന്നു് അടുത്തയിട നടന്ന മെത്രാന്‍സംഘത്തിന്‍െറ പൂര്‍ണ്ണസമ്മേളനത്തിന്‍െറ സമാപനരേഖയില്‍ പരിതപിക്കുന്ന മെത്രാന്‍മാര്‍ അതില്‍ ഇപ്രകാരം തുടരുന്നു- നാട്ടില്‍ വര്‍ദ്ധമാകുന്ന തൊഴില്‍രാഹിത്യം പല കുടുംബങ്ങളെയും അനിശ്ചിതത്വത്തിലാക്കുകയാണ്. ആ പരിതോവസ്ഥ രണ്ടു കാര്യങ്ങള്‍ പരിചിന്തനവിഷയമാക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. സാമൂഹികമുതല്‍മുടക്കിന്‍െറ ശക്തിപ്പെടുത്തലും പ്രവര്‍ത്തിപഥത്തിലാക്കലും, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കലും ആണവ. ഇന്നത്തെ സാഹചര്യത്തില്‍ പ്രചാരണപരിപാടികള്‍ക്കായി വളരെ പണം ചെലവാക്കുകയാണെങ്കില്‍ അത് രാഷ്ട്രപ്രവര്‍ത്തകരിലെ ജനങ്ങളുടെ വിശ്വാസം കുറയ്ക്കും. രുപതകളില്‍ പരിപാടി ചെയ്തിരിക്കുന്ന വിവിധ അജപാലനപ്രവര്‍ത്തനങ്ങളെ പറ്റി വിജ്ഞാപനത്തില്‍ പരാമര്‍ശിക്കുന്ന മെത്രാന്‍മാര്‍ മാനസാന്തരപ്പെട്ട്, തങ്ങളുടെ വിശ്വാസത്തെ കുറിച്ച് ബോധ്യമുള്ളവരായി, സഭാപ്രവര്‍ത്തനങ്ങളോട് പ്രതിബദ്ധതയുള്ള പ്രേഷിതരാകുവാന്‍ ആഹ്വാനം ചെയ്യുന്ന ക്രിസ്തുവിനെ ശ്രവിക്കാനും, അവിടത്തേയ്ക്ക് ഭാവാത്മകപ്രതികരണം നല്‍കുവാനും വിശ്വാസികളെ ഉപദേശിക്കുന്നു







All the contents on this site are copyrighted ©.