2009-03-10 15:50:11

വിശുദ്ധനാട്ടില്‍ നിന്നുള്ള ക്രൈസ്തവരുടെ പലായനത്തിന് പാപ്പാസന്ദര്‍ശനം തടയിടുമെന്ന്, പാത്രിയര്‍ക്കീസ് ഫൗആദ് തുവാല്‍


 വിശുദ്ധ നാട്ടിലെ പരാധീനതകളെ അതിജീവിച്ച് അവിടെത്തന്നെ തുടരുവാന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ ഇടയസന്ദര്‍ശനം ക്രൈസ്തവര്‍ക്കു് പ്രചോദനമേകുമെന്ന് ജറുസെലമിലെ ലത്തീന്‍ പാത്രിയര്‍ക്കീസ് ഫൗആദ് തുവാല്‍ CNS കത്തോലിക്കാവാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെ പ്രത്യാശ പ്രകടിപ്പിച്ചു. ദൈവത്തിലും, മനുഷ്യനിലും ഭാവിയിലും വിശുദ്ധനാട്ടിലെ വിശ്വാസികള്‍ക്ക് കുടുതല്‍ പ്രത്യാശയാവശ്യമാണെന്ന് പറഞ്ഞ അദ്ദേഹം പാപ്പായുടെ സന്ദര്‍ശനം അതവര്‍ക്ക് നല്‍കുമെന്നാണ് തന്‍െറ പ്രതീക്ഷയെന്ന് പ്രസ്താവിച്ചു. ഇസ്രായേല്‍ക്കാര്‍ക്കും, പാലസ്തീന്‍കാര്‍ക്കും നീതി ലഭ്യമാകണമെന്ന വത്തിക്കാന്‍ നിലപാട് പ.പിതാവ് വ്യക്തമാക്കും. പാപ്പായുടെ മുഖ്യ ഔല്‍സുക്യം അവിടത്തെ പ്രാദേശികസഭയാണ്. അതിനാലാണ് പാപ്പാ അവളെയാദ്യം സന്ദര്‍ശിക്കുക. അതു കഴിഞ്ഞാണ് പാപ്പായുടെ പ്രാദേശികാധികാരികളുമായുള്ള കുടിക്കാഴ്ച. ഗാസായിലെ പ്രത്യേകസാഹചര്യത്തില്‍ പ.പിതാവിനു് അവിടം സന്ദര്‍ശിക്കാനാവില്ല. അതിനാല്‍ അവിടത്തെ വിശ്വാസികളുടെ ഏതാനും പ്രതിനിധികളെ പ.പിതാവ് നേതൃത്വമേകുന്ന ബെതലഹേമിലെ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിപ്പിക്കുന്നതിന് പരിപാടി ചെയ്തിട്ടുണ്ട്, പാത്രിയര്‍ക്കീസ് കുട്ടിചേത്തു.







All the contents on this site are copyrighted ©.