2009-03-10 15:47:47

ലെബനനിലെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്ക് മാറോണീത്താകത്തോലിക്കാസഭയുടെ ഒരു ശാസനാസംഹിത


ലെബനനിലെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗദര്‍ശനമെന്നോണം അവിടത്തെ മാറോണീത്താ കത്തോലിക്കാ സഭ സഭാപ്രബോധനങ്ങളില്‍ അധിഷ്ഠിതമായ ഒരു ശാസനാസംഹിതക്ക് രുപമേകിയിരിക്കുന്നു. പൊതുജനസേവനാര്‍ത്ഥമുള്ള ഒരു ഉപകരണമെന്നനിലയിലെ ദൗത്യത്തില്‍ നിന്നു് അവിടത്തെ രാഷ്ട്രീയജീവിതം വ്യതിചലിച്ചിരിക്കുകയാണെന്നു് അതിന്‍െറ പ്രകാശനവേളയില്‍ ജെബയില്‍ രുപതാസാരഥി ബിഷപ്പ് ബെക്കാറാ റെയ് കുറ്റപ്പെടുത്തി. അതിനാല്‍ ശരിയായ പാതയിലേക്ക് തിരികെ വരുന്നതിന് രാഷ്ട്രീയമനസ്സാക്ഷിക്ക് രുപവല്‍ക്കരണവും, മാര്‍ഗ്ഗദര്‍ശനവും ആവശ്യമാണെന്ന് പ്രസ്താവിച്ച അദ്ദേഹം നാട്ടിലെയെല്ലാ ക്രൈസ്തവസഭകളുടെയും ബോധ്യങ്ങളുടെ പ്രതിഫലമാണ് ആ ശാസനാസംഹിതയെന്ന് പറയുന്നു. സിറിയുമായി സാധാരണബന്ധം സ്ഥാപിക്കുന്നതിനായുള്ള പ്രതിബദ്ധത ശുപാര്‍ശ ചെയ്യുന്ന ശാസനാസംഹിത- സര്‍ക്കാരും പാലസ്തീന്‍ അധികാരവും തമ്മിലുള്ള ബന്ധങ്ങളുടെ നിയന്ത്രണം, ആയുധങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കല്‍, രാഷ്ട്രത്തിന്‍െറയും സഭയുടെയും വ്യതിരിക്തസ്വഭാവം തുടങ്ങിയവ വ്യവസ്ഥ ചെയ്യുന്നു. ജനങ്ങളുടെ സേവനാര്‍ത്ഥം ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായ സത്യസന്ധതയുടെ പരിവേഷമുള്ള കലയെന്നാണ് രാഷ്ട്രീയത്തെ ശാസനാസംഹിത നിര്‍വചിക്കുക. നാടിനോടുള്ള വിശ്വാസ്യത, പ്രജാധിപത്യത്തോടുള്ള ഔല്‍സുക്യം, മനുഷ്യവകാശങ്ങളോടുള്ള ആദരവ് തുടങ്ങിയവ രാഷ്ട്രീയസ്ഥാനാര്‍ത്ഥികളുടെ സവിശേഷതകളായി അത് നിഷ്കര്‍ഷിക്കുകയും ചെയ്യുന്നു.
 







All the contents on this site are copyrighted ©.