2009-03-09 15:23:20

പോപ്പ് ബെനഡിക്ട് പതിനാറാമന്‍ മെയ് 8മുതല്‍ 15 വരെ വിശുദ്ധനാട്ടില്‍ ഇടയസന്ദര്‍ശനം നടത്തും


പോപ്പ് ബെനഡിക്ട് പതിനാറാമന്‍ വിശുദ്ധ നാട്ടില്‍ മെയ് 8 മുതല്‍ 15 വരെ തീയതികളില്‍ അപ്പസ്തോലികസന്ദര്‍ശനം നടത്തുമെന്നു് പ.സിംഹാസനത്തിന്‍െറ പ്രസ്സ് ഓഫീസിന്‍െറ ഞായറാഴ്ചത്തെ ഒരു വിജ്ഞാപനം പറയുന്നു. ജോര്‍ദാന്‍െറ രാജാവിന്‍െറയും, ഇസ്രായേന്‍െറ പ്രസിഡന്‍റിന്‍െറയും, പാലസ്തീന്‍ ദേശീയനേതൃത്വത്തിന്‍െറ പ്രസിഡന്‍റിന്‍െറയും ക്ഷണം സ്വീകരിച്ചാണ് പ.പിതാവിന്‍െറ ആ ഇടയസന്ദര്‍ശനം. അമ്മാന്‍, ജറുസലെം, ബേതലെഹം, നസ്രത്ത് എന്നിവയാണ് പാപ്പാ സന്ദര്‍ശിക്കുന്ന നഗരങ്ങള്‍. മദ്ധ്യപൂര്‍വ്വപ്രദേശത്തും, മാനവകുലം മുഴുവനിലും അമൂല്യദാനങ്ങളായ ഐക്യവും സമാധാനവും ഉണ്ടാകുന്നതിന് പ്രാര്‍ത്ഥിക്കുവാനാണ് കര്‍ത്താവിന്‍െറ ഐഹികജീവിതത്താല്‍ വിശുദ്ധീകൃതമായ സ്ഥലങ്ങള്‍ താന്‍ സന്ദര്‍ശിക്കുന്നതെന്ന് ഞായറാഴ്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനക്ക് ശേഷം നടത്തിയ ലഘുപ്രഭാഷണത്തില്‍ പാപ്പാ പ്രസ്താവിച്ചു. ദൈവം തന്നോടെപ്പം ഉണ്ടായിരിക്കുന്നതിനും, കണ്ടുമുട്ടുന്നയെല്ലാവരെയും അവിടത്തെ കൃപാവരത്താല്‍ പൂരിതരാക്കുന്നതിനും ആയി വിശ്വാസികളുടെ ആത്മീയസഹായം പ.പിതാവ് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മാര്‍ച്ച് 17 മുതുല്‍ 23 വരെയുള്ള കാമറൂണ്‍, അംഗോള രാജ്യങ്ങളിലെ ഇടയസന്ദര്‍ശനവും തദവസരത്തില്‍ പരാമര്‍ശവിഷയമാക്കിയ പാപ്പാ പ്രിയപ്പെട്ട ആഫ്രിക്കായിലെ സഭയോടും ക്രൈസ്തവരോടും എല്ലാജനങ്ങളോടും ഉള്ള തന്‍െറ സമൂര്‍ത്തസാമീപ്യം കാട്ടുകയാണ് ആ അപ്പസ്തോലികസന്ദര്‍ശനത്തിന്‍െറ മുഖ്യ ലക്ഷൃമെന്ന് പ്രസ്താവിച്ചു







All the contents on this site are copyrighted ©.