2009-03-07 15:14:43

ശാസ്ത്രത്തിന് വിശ്വാസത്തെ നിരാകരിക്കാനാവില്ലെന്ന്, കര്‍ദ്ദിനാള്‍ വില്യം ലെവാദാ


ശാസ്ത്രത്തിന് ദൈവത്തിന്‍െറ അസ്തിത്വത്തെ നിരാകരിക്കാനാവുമെന്ന ചിന്ത തികച്ചും ഭോഷത്തമാണെന്ന് വിശ്വാസക്കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍െറ പ്രീഫെക്ട് കര്‍ദ്ദിനാള്‍ വില്യം ലെവാദാ. ശാസ്തീയ അന്വേഷണവും, മതവിശ്വാസവും വിത്യസ്തങ്ങളായ രണ്ടു സംഗതികളാണ്. അതിനാല്‍ ശാസ്ത്രത്തിന് മതവിശ്വാസത്തെയോ, മതവിശ്വാസത്തിന് ശാസ്ത്രത്തെയോ നിയന്ത്രിക്കാമെന്നോ നിര്‍ണ്ണയിക്കാമെന്നോ വിചാരിച്ചാല്‍ അത് തികച്ചും യുക്തിവിരുദ്ധമായിരിക്കും. സൃഷ്ട്രികര്‍മ്മത്തിന്‍െറ ഭൗതികപ്രക്രിയകളെ പറ്റി ക്രൈസ്തവസിദ്ധാന്തം ഒരു വിശദീകരണവും നല്‍കുന്നില്ല. പ്രപഞ്ചം ഒരു സൃഷ്ട്രവസ്തുവാണെന്നും, അത് പരിണാമവിധേയമായെന്നും ക്രൈസ്തവര്‍ വിശ്വസിക്കുന്നു. ദൈവമാണ് ആത്യന്തികമായി എല്ലാത്തിന്‍െറയും സൃഷ്ട്രാവ്. സഭ തികച്ചും ശാസ്ത്രീയമായ ഒരു വിഷയത്തില്‍ ഒരു നിലപാടും സ്വീകരിക്കുന്നില്ല. വത്തിക്കാന്‍ എല്ലാം ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യുന്നു. ചാള്‍സ് ഡാര്‍വിന്‍െറ ‘വംശങ്ങളുടെ ഉല്പത്തി’ എന്ന ഗ്രന്ഥം വിരചിതമായതിന്‍െറ 150 വാര്‍ഷികത്തോടുനുബന്ധിച്ച് ഈ മാസം 3 മുതല്‍ 7 വരെ തീയതികളില്‍ വത്തിക്കാനില്‍ നടന്ന ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കര്‍ദ്ദിനാള്‍ വില്യം ലെവാദാ.







All the contents on this site are copyrighted ©.