2009-03-07 15:12:28

കത്തോലിക്കാ ധര്‍മ്മശാസ്ത്രത്തിനു് ആഗോളസാമ്പത്തികനയപരിപാടികളെ സഹായിക്കാനാവുമെന്ന്, അര്‍ത്ഥശാസ്ത്രജ്ജമാര്‍


ആഗോളതലത്തിലെ കത്തോലിക്കാസ്ഥാപനങ്ങളിലെ ധനതത്വശാസ്ത്രജ്ജമാരുടെ സാമ്പത്തികമാന്ദ്യപരിഹരണത്തിനായുള്ള പരിപാടികളില്‍ വിത്യാസമുണെങ്കിലും ഒരാഗോളപദ്ധതി അതിനു് ആവശ്യമാണെന്നു് അവര്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെടുന്നു. അതിന്‍െറ രൂപീകരണത്തില്‍ കത്തോലിക്കാ ധര്‍മ്മശാസ്ത്രത്തിന് നിര്‍ണ്ണായക സംഭാവനയേകുവാന്‍ സാധിക്കുമെന്നു് അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ കത്തോലിക്കാ ധനതത്വശാസ്ത്രജ്ജമാര്‍ അഭിപ്രായപ്പെടുന്നു. സാമ്പത്തികനയതന്ത്രപരിപാടികളെ നയിക്കുവാന്‍ സഭയ്ക്ക് സാധിക്കുകയില്ലങ്കിലും അന്താരാഷ്ടസാമ്പത്തികമാന്ദ്യം തളര്‍ത്തുന്ന ഏറ്റം വേധ്യരായവരുടെ സഹനങ്ങളെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കികൊണ്ട് അവള്‍ക്ക് ദൂരികരിക്കാനാവും CNS വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെ പ്രസ്താവിച്ച അവര്‍ തുടര്‍ന്നു- സഭ എന്നും പാവപ്പെട്ടവരോട് പ്രത്യേകിച്ച് ഏറ്റം വേധ്യരായവരോട് ഔല്‍സുക്യം കാട്ടിയിരുന്നു. അവള്‍ പ്രാദേശിക, പ്രവശ്യ, ഫെഡറല്‍ സര്‍ക്കാരുകളുടെ മേല്‍ സ്വാധീനം ചെലുത്തി ഒരു സാമൂഹികധാര്‍മ്മികബോധം സൃഷ്ട്രിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. അതിനിയും തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ദൈവശാസ്ത്രത്തെക്കാള്‍ അധികം ധാര്‍മ്മികതയോട് വിട പറഞ്ഞ സമ്പത്തികവ്യവസ്ഥിതി പ്രയോജനവാദത്തിന്‍െറയും, തെറ്റായ ചില തത്വശാസ്ത്രങ്ങളുടെയും പിടിയിലമര്‍ന്നു. ആനുകാലികസമ്പദ്പ്രശ്നത്തിന്‍െറ പിന്നിലെ അത്യാഗ്രഹവും, കപടതയും മനസ്സിലാക്കുമ്പോള്‍ അടിസ്ഥാനപ്രശ്നം അനീതിയും, സര്‍ക്കാരിന്‍െറ സാമ്പത്തികനയവികലതയും ആണെന്ന് മനസ്സിലാകുന്നു. ആഗോളസമ്പത്തികവ്യവസ്ഥിതി പുനര്‍ സംവിധാനം ചെയ്യപ്പെടുകയും, സാമ്പത്തികവിവേകം പ്രോല്‍സാഹിപ്പിക്കപ്പെടുകയും അനിവാര്യമാണ്. അതെസമയം പാവപ്പെട്ടവരെ സഹായിക്കുന്നതിനും, നീതി പൂര്‍വ്വകമായ ലോകം കെട്ടിപ്പടുക്കുന്നതിനും എല്ലാവരും ത്യാഗസന്നദ്ധത കാട്ടുന്നതില്‍ ഉപരി ഔല്‍സുക്യം പ്രദര്‍ശിപ്പിക്കണമെന്ന പാപ്പായുടെ ഉദ്ബോധനം അവര്‍ ഉദ്ധരിക്കുകയും ചെയ്തു.







All the contents on this site are copyrighted ©.