പാപ്പാ സന്ദര്‍ശനത്തിന് ഇസ്രായേലിലെ കത്തോലിക്കാവിദ്യാലയങ്ങള്‍ ഒരുങ്ങുന്നു
പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ ഇസ്രായേലിലെ ഇടയസന്ദര്‍ശനത്തിന് കത്തോലിക്കാ വിദ്യാലയങ്ങള്‍
തയ്യാറെടുപ്പ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മെയ് മാസത്തിലായിരിക്കും പാപ്പാ
ആ നാട് സന്ദര്‍ശിക്കുക. തീയതി ഇതുവരെ വെളിവാക്കപ്പെട്ടില്ല. പാപ്പാ, കത്തോലിക്കാസഭയുടെ
ചരിത്രം, വത്തിക്കാന്‍ രാജ്യം തുടങ്ങിയ വിഷയങ്ങളെ പറ്റി വിദ്യാര്‍ത്ഥികള്‍ക്കു് അറിവു
പകരുന്നതിനു് അഞ്ഞൂറു മണിക്കുര്‍ക്ലാസ്സ് കത്തോലിക്കാ വിദ്യാലയങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുകയാണ്.
ആ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണെന്നും, അവര്‍ക്ക് സഭയെപറ്റി
ശരിയായ ബോധവല്‍ക്കരണം നല്‍കുകയാണ് ആ പരിപാടിയുടെ മുഖ്യലക്ഷൃമെന്നും ജറുസലെമിലെ കത്തോലിക്കാവിദ്യാഭ്യാസവകുപ്പിന്‍െറ
ഉപമേധാവി ഫാദര്‍ ഇബ്രാഹിം ഫാള്‍ത്താസ്, ഇറ്റലിയിലെ മെത്രാന്‍സംഘത്തിന്‍െറ വാര്‍ത്താഏജന്‍സി
SIR നോട് സംസാരിക്കവെ പ്രസ്താവിച്ചു. ഇസ്രായേലില്‍ 44 കത്തോലിക്കാ വിദ്യാലയങ്ങളുണ്ട്.
അവയില്‍ 24000 വിദ്യാര്‍ത്ഥികള്‍ അദ്ധ്യയനം നടത്തുന്നു. പാപ്പായുടെ അപ്പസ്തോലിക സന്ദര്‍ശനം
വളരെ ലോലമായ ഒരവസരത്തിലാണെന്ന് പറഞ്ഞ മെല്‍ക്കയിറ്റ് കത്തോലിക്കാ വൈദികന്‍ ഏലിയാസ് ദൗ
വിശുദ്ധനാട്ടിലെ ക്രൈസ്തവര്‍ക്കു് ഇന്നു് എക്കാളത്തെക്കാളുപുരി പാപ്പായെയും, പാപ്പായുടെ
നീതിയുടെയും സത്യത്തിന്‍െറയും ശബ്ദവും ആവശ്യമാണെന്ന് കുട്ടിചേര്‍ത്തു.