2009-03-03 14:20:49

നൈയ്റോബി അതിരുപതാസാരഥി കര്‍ദ്ദിനാള്‍ ജോണ്‍ നെജവേയുടെ നോമ്പുക്കാലസന്ദേശം


ഇന്നത്തെ കെനിയായിലെ പ്രത്യേകസാഹചര്യത്തില്‍ കത്തോലിക്കര്‍ ഒരാത്മപരിശോധനക്ക് സന്നദ്ധമാകണമെന്ന് നോമ്പുക്കാലസന്ദേശത്തില്‍ ഉദ്ബോധിപ്പിക്കുന്ന നൈയ്റോബി അതിരുപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോണ്‍ നെജവേ അതിന് സഹായിക്കുന്ന ചില ചോദ്യങ്ങള്‍ തുടര്‍ന്ന് നല്‍കുന്നു കൊനിയായിലെ പൗരമാരെ എനിക്ക് സഹോദരമാരും സഹോദരികളും ആയി കാണുവാന്‍ സാധിക്കുന്നുണ്ടോ? എന്‍െറ തെറ്റിന് മാപ്പു ചോദിക്കവാന്‍ ഞാന്‍ സന്നദ്ധനാണോ? ക്രിസ്തുവിനോടുള്ള വിശ്വസ്തതയില്‍ എന്‍െറ വളര്‍ച്ച എങ്ങനെ? മനസ്സാക്ഷി തെറ്റിനെപ്പറ്റി കുറ്റപ്പെടുത്തമ്പോഴും സ്വയം നീതിക്കരിക്കുവാന്‍ തത്രപ്പടുകയും, അതിന് മുടന്തന്‍ ന്യായങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്ന ഒരു വികലമായ സംസ്ക്കാരം ഇന്ന് കെനിയായില്‍ വ്യാപകമാകുകയാണെന്ന് പരിതപിക്കുന്ന അദ്ദേഹം തുടരുന്നു- പട്ടിണി, കുറ്റകൃത്യങ്ങള്‍, അപകടങ്ങള്‍, അക്രമങ്ങള്‍, അഴിമതി തുടങ്ങിയ ഉല്‍ക്കണ്ഠാജനകമായ യാഥാര്‍ത്ഥ്യങ്ങളുടെ നേരെ കത്തോലിക്കര്‍ക്ക് കണ്ണടയ്ക്കുവാന്‍ സാധിക്കുകയില്ല. അവരുടെ പാപങ്ങള്‍ പ്രാദേശികസഭയുടെ വദനത്തെ വിരുപമാക്കുന്നു. പശ്ചാത്തപിക്കമ്പോള്‍ പാപങ്ങള്‍ പൊറുക്കുകയും വിസ്മരിക്കുകയും ചെയ്യുന്ന ദൈവത്തിന്‍െറ കരുണാര്‍ദ്രസ്നേഹത്തില്‍ ശരണം ഗമിച്ച് സൗഖ്യമാക്കല്‍പ്രയാണം ഒരിക്കല്‍ കുടി നമുക്കു് ആരംഭിക്കാനാവും. അക്രമത്തിന്‍െറ ഭാഷയുടെ സ്ഥാനത്ത് പൊറുക്കലിന്‍െറയും സമാധാനത്തിന്‍െറയും ഭാഷ സ്ഥാപിച്ചും, അക്രമചെയ്തികള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്ത് തല്‍സ്ഥാനത്ത് സമാധാനചെയ്തികള്‍ പ്രതിഷ്ഠിച്ചും, സമാധാനസംസ്ക്കാരത്തിനു് രുപമേകി ജനങ്ങളുടെ മനസ്സുകളെ സൈനികസ്വഭാവത്തില്‍ നിന്നു് വിമുക്തമാക്കുവാന്‍ സമാധാനത്തിനും, വിദ്യാഭ്യാസത്തിനും, മതാധ്യാപനത്തിനും ആയുള്ള പ്രതിബദ്ധതയാവശ്യമാണ്. ഉത്തരവാദിത്വപൂര്‍കമായ ഒരു സമൂഹമെന്ന നിലയില്‍ അഴിമതിക്കതിരായി ധര്‍മ്മസമരം ചെയ്യുവാനും, സമ്പത്ത് സമാഹരിക്കുന്നതിനായുള്ള കുറുക്കുവഴികള്‍ പരിവര്‍ജ്ജിക്കുവാനും വിശ്വാസികള്‍ സന്നദ്ധമാകണം

 







All the contents on this site are copyrighted ©.