2009-03-03 16:05:22

ആഗോളസഭയിലെ മുഖ്യ സ്ഥിതിവിവരങ്ങള്‍


രണ്ടായിരത്തിയാറില്‍ കത്തോലിക്കര്‍ 113 കോടി 10 ലക്ഷമായിരുന്നു. രണ്ടായിരത്തിയേഴില്‍ അത് 114 കോടി 70 ലക്ഷമായി വര്‍ദ്ധിച്ചു.

രണ്ടായിരത്തിയാറില്‍ മെത്രാന്‍മാരുടെ എണ്ണം 4898 ആയിരുന്നത് രണ്ടായിരത്തിയേഴില്‍ 4946 ആയി ഉയര്‍ന്നു.

രണ്ടായിരത്തിയാറില്‍ 407262 ആയിരുന്ന വൈദികരുടെ സംഖ്യ രണ്ടായിരത്തിയേഴില്‍ 408024 ആയി ഉയര്‍ന്നു. ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലെ ദൈവവിളി വര്‍ദ്ധനയാണ് അതിന്‍െറ കാരണം. എന്നാല്‍ യൂറോപ്പിലും ഓഷ്യാനയിലും യഥാക്രമം 6.8% വും 5.5% വും കുറവാണ്.

സ്ഥിരം ഡീക്കമാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇന്ന് ആഗോള സഭയില്‍ 35942 സ്ഥിരം ഡീക്കമാരുണ്ട്. അവരില്‍ 98% യൂറോപ്പിലും, അമേരിക്കയിലും ആണ്.

ആഗോളസഭയില്‍ 115916 വൈദികവിദ്യാര്‍ത്ഥികളുണ്ട്. അവരുടെ എണ്ണം രണ്ടായിരത്തിയാറിനെക്കാള്‍ .4% ഉയര്‍ന്നിട്ടുണ്ട്. അതിന്‍െറ കാരണം ആഫ്രിക്കയിലെയും, ഏഷ്യയിലെയും ദൈവവിളി വര്‍ദ്ധനയാണ്.







All the contents on this site are copyrighted ©.