2009-03-02 13:16:31

സാമ്പത്തികപ്രതിസന്ധി വളര്‍ച്ചയുടെ സമയമെന്ന്, കര്‍ദ്ദിനാള്‍ ഒസ്കാര്‍ റോദ്രിഗൂസ് മാരാദിയാഗ


സാമ്പത്തികമാന്ദ്യം ലോകവ്യാപകമായിത്തീര്‍ന്നിരിക്കുകയാണെങ്കിലും നിരാശരായി വിലപ്പെട്ട സമയവും ഊര്‍ജ്ജവും നഷ്ടപ്പെടുത്തരുതെന്ന് കാരിത്താസ് ഇന്‍റര്‍നാഷ്യനാലിസിന്‍െറ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഒസ്കാര്‍ റോദ്രിഗൂസ് മാരാദിയാഗ. ക്രൈസ്തവ സാമൂഹികപ്രബോധനങ്ങള്‍ക്കായള്ള മെക്സിക്കോയിലെ സ്ഥാപനത്തിന്‍െറ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കര്‍ദ്ദിനാള്‍. കത്തോലിക്കാ സഭ നിര്‍ജ്ജീവമായ ഒരു വ്യവസ്ഥിതിയല്ല. ലോകമെമ്പാടുമുള്ള സഭ ആനുകാലികപ്രതിസന്ധിയുടെ കാരണങ്ങള്‍ എന്താണെന്ന് കണ്ടെത്തുവാനും, അവയെ തിരുത്തിക്കറിക്കുന്നതിന് വേണ്ട പ്രതിവിധികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാനും മാര്‍ഗ്ഗദര്‍ശനമേകുകയാണ് അദ്ദേഹം തുടര്‍ന്നു –ഇല്ലായ്മയുടെ, വളര്‍ച്ചയുടെ സമയമാണ്. ഐക്യദാര്‍ഢ്യമാണ്, ഇല്ലായ്മയെ പരിഹരിക്കുവാനുള്ള ഏറ്റം കാര്യക്ഷമമായ ഉപാധി. കഴിവുള്ളവര്‍ സ്വയം രക്ഷിതരാക്കട്ടെയെന്ന മനോഭാവം ക്രൈസ്തവര്‍ക്കു് ഒരിക്കലും ഉണ്ടാകരുത്. മറിച്ച് ഐക്യദാര്‍ഢ്യത്തിനും, ഉപവിക്കും ആയുള്ള ക്രിസ്തുവിന്‍െറ ആഹ്വാനം ശ്രവിച്ചു് അതിന്‍ പ്രകാരം പ്രവര്‍ത്തിക്കണം വാസ്തവത്തില്‍ ഇന്നത്തെ ധാര്‍മ്മികപ്രതിസന്ധിയോളം ഗൗരവമല്ല സാമ്പത്തികപ്രശ്നം. മനുഷ്യന്‍ ജീവിതത്തില്‍ നിന്ന് ധാര്‍മ്മികതയെ പുറംത്തള്ളുമ്പോള്‍ എല്ലാവിധപ്രതിസന്ധികളാലും അവന്‍ വലയം ചെയ്യപ്പെടും. മറ്റുള്ളവരെ പരിഗണിക്കാത്ത -കായേന്‍െറ മനോഭാവത്തില്‍- നിപതിക്കാതെയിരിക്കാന്‍ വളരെ ശ്രദ്ധയാവശ്യമാണ്.







All the contents on this site are copyrighted ©.