2009-02-28 15:51:38

കത്തോലിക്കാസഭയും ഗ്രീക്കുഓര്‍ത്തഡോക്സുസഭയും തമ്മിലുള്ള പൂര്‍ണ്ണൈക്യം വളരെ വിദൂരത്തില്‍, കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പര്‍


 കത്തോലിക്കാസഭയും ഗ്രീക്കുഓര്‍ത്തഡോക്സു സഭയും തമ്മിലുള്ള പൂര്‍ണ്ണൈക്യം ഇനിയും വളരെ വിദൂരത്തിലാണെന്ന് ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പര്‍. അടുത്തയിട ഗ്രീക്കു് ഓര്‍ത്തഡോക്സു പാത്രിയര്‍ക്കീസ് എരോണിമോസുമായുള്ള കുടിക്കാഴ്ചക്കു ശേഷം വത്തിക്കാന്‍ റേഡിയോക്കു് അനുവദിച്ച ഒരു അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ അത് പറഞ്ഞത്. പാത്രിയര്‍ക്കീസ് വളരെ വിനയാന്വിതനും ആദരണീയനുമായ ഒരു വ്യക്തിയാണെന്നും, തങ്ങളുടെ കുടിക്കാഴ്ച വളരെ ഹൃദ്യമായിരുന്നുവെന്നും പ്രസ്താവിച്ച കര്‍ദ്ദിനാള്‍ ഗ്രീക്കു സഭയ്ക്ക് ദീര്‍ഘവും സമ്പന്നവും ആയ ഒരു പാരമ്പര്യമുണ്ടങ്കിലും, കുരിശുയുദ്ധബന്ധിയായ അനുഭവങ്ങള്‍ ഇന്നും അവര്‍ക്ക് വേദനാജനകമായി അവശേഷിക്കുകയാണെന്ന് പരിതപിച്ചു .അവയ്ക്കായി ഭാഗ്യസ്മരണാര്‍ഹനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാപ്പു ചോദിച്ചത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്നിട്ടും എക്യൂമെനിക്കല്‍ വളര്‍ച്ചയില്‍ അവര്‍ ഒരുത്തരം നിസ്സംഗത കാണിക്കുന്നു. അതിനാല്‍ കത്തോലിക്കാസഭയുടെ ചുവടുവയ്പ് വളരെ വിവേകപൂര്‍വ്വകമായിരിക്കണം, കര്‍ദ്ദിനാള്‍ കുട്ടിചേര്‍ത്തു.







All the contents on this site are copyrighted ©.