2009-02-26 16:13:00

വ്യക്തിത്വസാകല്യം ആര്ച്ചുബിഷപ്പ് ചാള്സ് ചാപ്പുട്ട് ശുപാര്ശ്വ ചെയ്യുന്നു.


 വ്യക്തിത്വസാകല്യവും, സ്വീകരിക്കുന്നതിനെക്കാള്‍ നല്‍കുന്നതിലെ ഔത്സുക്യവും അമേരിക്കന്‍ ഐക്യനാടുകളിലെ ഡെന്‍വര്‍ അതിരുപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ചാള്‍സ് ചാപ്പുട്ട് വ്യവസായികള്‍ക്കു് വിജയോപാധികളായി ശുപാര്‍ശ്വ ചെയ്യുന്നു. കാനഡയിലെ തോറോന്തോ അതിരുപതയിലെ THE SALT AND LIGHT CATHOLIC TELEVISION NETWORK ന്‍െറ ആഭിമുഖ്യത്തില്‍ നടന്ന വ്യവസായികളുടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ആ വിജയോപാധികല്‍ നിര്‍ദ്ദേശിച്ചത്. ഒരു സ്വതന്ത്രവിപണിയെ നന്മക്കായുള്ള ഊര്‍ജ്ജമാക്കാം.എന്നാല്‍ അതെസമയം സമ്പദ്ശക്തി ഒരുത്തരം ആസക്തിയായിത്തീരുവാനുള്ള അപകടസാദ്ധ്യതയുണ്ട് അദ്ദേഹം തുടര്‍ന്നു- കമ്പോളം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ചുറ്റുപാടുമുള്ളവരോടുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് നമുക്കു് ഒരിക്കലും ഒഴിഞ്ഞുമാറാനാവില്ല. കത്തോലിക്കരാണെങ്കിലും അല്ലെങ്കിലും ബുദ്ധിയുള്ള വ്യവസായികള്‍ക്കു് ‘നാം വിതക്കുന്നത് നാം കൊയ്യുന്നു’ ചൊല്ല് ഗ്രഹിക്കാനാവും. നാം ധാര്‍മ്മികത മുറുകെ പിടിക്കുകയാണെങ്കില്‍ ഒരു ധാര്‍മ്മികലോകത്തെ നമുക്കു് കെട്ടിപ്പടുക്കാനാവും. ദൈവം സ്നേഹമാണ്. അതിനാല്‍ വ്യവസായത്തിലോ, രാഷ്ട്രീയത്തിലോ, സഭാത്തലത്തിലോ നല്‍കുന്നതിനെക്കാള്‍ കുടുതലാഗ്രഹിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ ആര്‍ക്കും വിജയിക്കാനാവില്ല. ജീവിതത്തില്‍ പ്രധാനപ്പെട്ടവ ചെറുതാണെങ്കിലും അവയ്ക്കു് പരിഗണന നല്‍കണം. കുടുംബത്തോടുള്ള ഔല്‍സുക്യവും, വിശ്വസ്തയും ചെറിയവയായി തോന്നാം. പക്ഷെ നന്ദിയുടെയും, സത്യസന്ധതയുടെയും, വിനയത്തിന്‍െറയും, വിശ്വസ്തയുടെയും ചൈതന്യം അതിനാവശ്യമാണ്. അവയത്ര എളുപ്പമുള്ള കാര്യങ്ങളല്ല. വ്യക്തിപരമായ പരിവര്‍ത്തനം, ധാര്‍മ്മികസാകല്യം, ആളുകളോടും ആദര്‍ശങ്ങളോടും ഉള്ള വിശ്വസ്ഥത തുടങ്ങിയവ അതിലും പ്രയാസമാണ്. അവയിലെ പരാജയത്തിന്ന് നമുക്കു് ആരെയും കുറ്റപ്പെടുത്താനാവില്ല. കാരണം അതിന്‍െറ ഉത്തരവാദി നാം തന്നെയാണ്. ചെയ്തിയിലും, വാക്കിലും ധാര്‍മ്മികനേതൃത്വം നല്‍കുക. ആ മാതൃകയിലൂടെ നിങ്ങള്‍ പ്രോല്‍ഘാടനം ചെയ്യുക പൊതുജീവിതത്തിന്‍െറ നവീകരണമാണ്.







All the contents on this site are copyrighted ©.