2009-02-24 15:29:47

സ്വാതന്ത്ര്യം സേവനത്തിലാണ് സാക്ഷാല്‍ക്കരിപ്പെടുക, പാപ്പാ


 
മനുഷ്യന്‍െറ എക്കാലത്തെയും പ്രത്യേകിച്ചു് ഇക്കാലത്തെ ഏറ്റം വലിയ സ്വപ്നമാണ് സ്വാതന്ത്ര്യം, റോമിലെ മേജര്‍ സെമ്മിനാരി സന്ദര്‍ശിച്ച പോപ്പ് ബെനഡിക്ട് പതിനാറാമന്‍, തദവസരത്തിലെ ദൈവവചനശുശ്രുഷയില്‍ വായിക്കപ്പെട്ട വി.പൗലോസ് ഗലാത്തിയായിലെ സഭയ്ക്കു് എഴുതിയ ലേഖനത്തിലെ ക്രിസ്തീയസ്വാതന്ത്ര്യത്തെ അധികരിച്ച ഭാഗം വിശദീകരിക്കവെ പ്രസ്താവിച്ചു. എന്താണ് സ്വാതന്ത്ര്യം? നമുക്കു് എങ്ങനെ സ്വതന്ത്രരാകാം? എന്ന ചോദ്യങ്ങള്‍ വൈദികവിദ്യാര്‍ത്ഥികളുടെ മുന്‍പില്‍ ഉന്നയിച്ചുകൊണടു പാപ്പാ തുടര്‍ന്നു- “സഹോദരരെ സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ഭൗതികസുഖത്തിനുള്ള സ്വാതന്ത്ര്യമായി അതിനെ ഗണിക്കരുത്” എന്ന വിശുദ്ധന്‍െറ ഉദ്ബോധനത്തില്‍ മേല്‍ പറഞ്ഞ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നാം കണ്ടെത്തുന്നു. മറ്റുള്ളവര്‍ക്കു് ശുശ്രൂഷ ചെയ്യുമ്പോള്‍ നാം സ്വതന്ത്രരാകും. അഹത്തെ എല്ലാത്തിനും ഉപരിയായി കാണുകയും, പ്രതിഷ്ഠിക്കുകയും ചെയ്യുന്നത് നമുടെ അസ്തിത്വത്തെ അധികരിച്ച സത്യവുമായി പൊരുത്തപ്പെടുകയില്ല. നാം ദൈവത്തിന്‍െറ സൃഷ്ട്രികളാണ്, സൃഷ്ട്രാവായ അവിടുന്നുമായുള്ള ബന്ധത്തിലാണ് നാം ജീവിക്കണ്ടത് എന്നതാണ് നമ്മെ സംബന്ധിച്ച അധികൃതസത്യം. ആ സത്യം അംഗീകരിക്കുന്നതിലൂടെയാണ് നാം സത്യത്തില്‍ പ്രവേശിക്കുക. അല്ലാത്ത പക്ഷം നാം അസത്യത്തിലായിരിക്കും അത് നമ്മുടെ നാശത്തിന് വഴിത്തിരിയിടും. നമ്മെ സ്നേഹിക്കുന്ന സൃഷ്ട്രാവായ ദൈവത്തിലെ നമ്മുടെ ആശ്രയത്വം അവിടത്തെ സ്നേഹത്തിലായിരിക്കുന്നതാണ്. ആ ആശ്രയത്വമാണ് സ്വാതന്ത്ര്യം. ദൈവത്തെ ദര്‍ശിക്കുന്നതിനു്, അറിയുന്നതിനു്, അവിടത്തെ തിരുഹിതം അന്വര്‍ത്ഥമാക്കുന്നതിനു് സത്യത്തിന്‍െറ ആഴത്തിലേക്ക് കടക്കണം. പരസ്പരസേവനമാണ് സ്വാതന്ത്ര്യത്തിന്‍െറ മാര്‍ഗ്ഗം .നാം ജീവിതത്തില്‍ ആദരിക്കണ്ട ആദ്യ യാഥാര്‍ത്ഥ്യം സത്യമാണ്. സത്യത്തെ അവഗണിക്കുന്ന, വിസ്മരിക്കുന്ന സ്വാതന്ത്ര്യം വാസ്തവത്തില്‍ സ്വാതന്ത്ര്യമല്ല.







All the contents on this site are copyrighted ©.