2009-02-24 15:42:14

സാമ്പത്തികനയം വേധ്യരുടെ സുരക്ഷിതത്വം ഉന്നം വയ്ക്കന്നതായിരിക്കണം


പാവപ്പെട്ട കുടുംബങ്ങളും, വേധ്യരായ തൊഴിലാളികളും ആയിരിക്കണം ഏതൊരു സാമ്പത്തികപുനരുദ്ധാരണ നിയമത്തിന്‍െറയും കേന്ദ്രമെന്നു് അമേരിക്കന്‍ ഐക്യനാടുകളിലെ കത്തോലിക്കാമെത്രാന്‍സംഘത്തിന്‍െറ ഗാര്‍ഹികനീതിയ്ക്കും, മാനവവികസനത്തിനുമായുള്ള സമിതിയുടെ കാര്യദര്‍ശി ബിഷപ്പ് വില്യം എഫ് മോര്‍ഫി ശുപാര്‍ശ്വ ചെയ്യുന്നു. അന്നാട്ടിലെ കോണ്‍ഗ്രസ്സിന്‍െറ ഇരുസഭകള്‍ക്കും അയച്ച ഒരു കത്തിലാണ് ആ ശുപാര്‍ശ്വ കാണുക. നമ്മുടെയിടയിലെ ഏറ്റം ചെറിയവരെ സഹായിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്ന സാമ്പത്തികപരിപാടിയാണ് ഏറ്റം ധാര്‍മ്മികമെന്നും, ഏറ്റവും കാര്യക്ഷമമെന്നും ബിഷപ്പ് കത്തില്‍ വിശദീകരിക്കുന്നു. സാമ്പത്തികമാന്ദ്യത്തിന്‍െറ ധാര്‍മ്മികവശത്തെയും, അതിന്‍െറ മാനവികപ്രത്യാഘാതങ്ങളെയും വിവേകത്തോടും അതീവശ്രദ്ധയോടും കുടെ സത്വരമായി നേരിടാന്‍ അതില്‍ അദ്ദേഹം കോണ്‍ഗ്രസ്സിനോട് അഭ്യര്‍ത്ഥിക്കുന്നു. സ്ത്രീകളുടെ അധികൃതയാവശ്യങ്ങളെ അവഗണിക്കുന്നതും ,സാമ്പത്തികവികസനത്തിന് ഒരു സഹായവും ഏകാത്തതുമായ സര്‍ക്കാര്‍ വീണ്ടും നടപ്പിലാക്കിയ കുടുംബാസ്ത്രൂണ പരിപാടികളോടുള്ള കത്തോലിക്കാമെത്രാന്‍മാരുടെ വിയോജിപ്പും ബിഷപ്പ് കത്തില്‍ വ്യക്തമായി ചൂണ്ടിക്കാട്ടി.







All the contents on this site are copyrighted ©.