2009-02-24 16:13:08

വിയറ്റ്നാം കര്‍ദ്ദിനാള്‍ പോള്‍ ജോസഫ് പഫാം ദിന്‍ഹ് തുങ്ങിന്‍െറ മരണത്തില്‍ പാപ്പായുടെ അനുശോചനം


 വിയറ്റ്നാമിലെ ഹാനോയി അതിരുപതയുടെ മുന്‍സാരഥി കര്‍ദ്ദിനാള്‍ പോള്‍ ജോസഫ് പഫാം ദിന്‍ഹ് തുങ്ങിന്‍െറ മരണത്തില്‍ ഖേദവും, അനുശോചനവും അറിയിക്കുന്ന ഒരു കമ്പിസന്ദേശം പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അയച്ചു. കര്‍ദ്ദിനാളിനെ അവിടത്തെ സമാധാനത്തിലേക്കും, പ്രകാശത്തിലേക്കും സ്വീകരിക്കണമെയെന്നു് എല്ലാ കാരുണ്യത്തിന്‍െറയും ഉറവയായ ദൈവത്തോട് താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നു് അതില്‍ എഴുതുന്ന പാപ്പാ ഇപ്രകാരം തുടരുന്നു- സുവിശേഷപ്രഘോഷണത്തിന് തന്നെത്തന്നെ അക്ഷീണം സമര്‍പ്പിച്ചുകൊണ്ട് വളരെയേറെ ബുദ്ധിമുട്ടിയേറിയ സാഹചര്യങ്ങളില്‍ പത്രോസിന്‍െറ സിംഹാസനത്തോടുള്ള ധീരോദാത്തമായ വിശ്വസ്തയോടെ സഭയെ സേവിക്കുവാന്‍ കര്‍ദ്ദിനാളിനു് സാധിച്ചു. അതിരുപതാദ്ധ്യക്ഷനോടും, അദ്ദേഹത്തിന്‍െറ സഹായമെത്രാനോടും, അതിരുപതയിലെയെല്ലാ വൈദികരോടും, സന്യസ്തരോടും, വിശ്വാസികളോടും, അദ്ദേഹത്തിന്‍െറ മരണത്തില്‍ വേദനിക്കുന്നയെല്ലാവരോടും ഞാനും പ്രാര്‍ത്ഥനയില്‍ ഒന്നിക്കുന്നു. ഞായറാഴ്ചയാണ് കര്‍ദ്ദിനാള്‍ മരണമടഞ്ഞത്. ഇപ്പോള്‍ കര്‍ദ്ദിനാള്‍ സംഘത്തിലുള്ള 187 പേരില്‍ 72 പേര്‍ 80 വയസ്സ് പൂര്‍ത്തിയായവരാണ്. അതിനാല്‍ 115 കര്‍ദ്ദിനാളന്‍മാര്‍ക്ക് മാത്രമാണ് പാപ്പായുടെ തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്.







All the contents on this site are copyrighted ©.