2009-02-23 16:13:28

ഗവേഷണതലത്തില്‍ ഓരോ ദിനവും പുതിയപതിയ മേഖലകള്‍ അനാവരണം ചെയ്യപ്പെടുന്നു പാപ്പാ


 
ഗവേഷണത്തലത്തില്‍ അനുദിനം പുതിയ പുതിയ മേഖലകള്‍ അനാവരണം ചെയ്യപ്പെടുന്നുവെന്നും ഇനിയും വളരെയേറെ സംഗതികള്‍ മനസ്സിലാക്കാനുണ്ടെന്നും പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറയുന്നു. നിഗുഢമെങ്കിലും വിലപ്പെട്ട ആ തലങ്ങളിലെ ഗവേഷണത്തിന്‍െറ ബുദ്ധിമുട്ടും പ്രസക്തിയും നമ്മുടെ പ്രോല്‍സാഹനവും സഹായവും ആവശ്യപ്പെടുത്തകയാണെന്ന് പ്രസ്താവിച്ച പാപ്പാ ആ ലക്ഷൃം സാധിക്കുന്നതിനും മാനവകുലത്തിന്‍െറ അധികൃതപുരോഗതി നേടുന്നതിനും വിവിധശാസ്ത്രങ്ങളുടെയിടയിലെ സഹകരണവും സഹകാരിത്വവും ആവശ്യമാണെന്നു് ചൂണ്ടിക്കാട്ടി. ശരീരം ഉണ്ടാക്കപ്പെട്ടിരിക്കുന്ന വസ്തുക്കളെക്കാള്‍ വളരെ ശ്രേഷ്ഠമാണ് മനുഷ്യന്‍. കാരണം അവനു് ചിന്താശക്തിയുണ്ട്. അവന്‍ ദൈവസൃഷ്ട്രിയാണ്. അതിനാല്‍ അവന്‍െറ രഹസ്യാത്മകതയിലേയ്ക്കു് കടക്കുവാന്‍ തന്‍െറ വാക്കു് അഥവാ വിജ്ഞാനം അന്ത്യവാക്കാണെന്നു് സ്വയം അഭിമാനിക്കുന്ന ഒരു ശാസ്ത്രത്തിനും തനിയെ സാധിക്കില്ല. ഓരോ ശാസ്ത്രത്തിന്‍െറയും നടപടിക്രമവും ഉള്ളടക്കവും അതിന്‍േറതായ തനിമയുള്ളതാണെങ്കിലും സത്യത്തിലെത്തിചേരാനുള്ള പൊതുവിളിയില്‍ അവ പങ്കു ചേരുന്നതിലൂടെ മാത്രമേ അത് സാധിക്കുകയുള്ള പാപ്പാ കുട്ടിചേര്‍ത്തു. ജീവനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ പതിനഞ്ചാം അസംബ്ളിയില്‍ സംബന്ധിച്ചവരെ വത്തിക്കാനിലെ പേപ്പല്‍ അരമനയില്‍ സ്വീകരിച്ചു് അഭിസംബോധന ചെയ്യുകയായിരുന്നു പ.പിതാവ്, ജനിതകവിദ്യയുടെ പുതിയ അതിരുകളും സുസന്തനോല്പാദന വിദ്യയുടെ അപകടങ്ങളും എന്നതായിരുന്നു സമ്മേളനത്തിന്‍െറ ചര്‍ച്ചാപ്രമേയം.







All the contents on this site are copyrighted ©.