2009-02-23 15:52:51

ഇറാക്കിലെ ക്രൈസ്തവനേതാക്കമാര്‍ സമാധാനപുനര്‍സംസ്ഥാപനത്തിനായുള്ള പ്രതിബദ്ധത പ്രഖ്യാപിക്കുന്നു


ഇറാക്കില്‍ അനുര്ജ്ഞനവും, സമാധാനവും പുനര്‍സ്ഥാപിക്കുന്നതിനു്
എല്ലാ പൗരമാരോടുമൊത്ത് പരിശ്രമിക്കുവാനുള്ള പ്രതിബദ്ധത അവിടത്തെ ക്രൈസ്തവനേതാക്കമാര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. സഭകളുടെ ലോകകൗണ്‍സിലിന്‍െറ WCC യുടെ ആഭിമുഖ്യത്തില്‍ ലെബനനില്‍ അടുത്തയിട നടന്ന, ഇറാക്കിലെ ക്രൈവസ്തസഭാനേതാക്കമാരുടെ ഏതാണ്ടു പന്ത്രണ്ടു പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനമാണ് ആ പ്രഖ്യാപനം നടത്തിയത്. ഇറാക്കില്‍ ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തയവര്‍ ഇറാക്കിലെ മാനവവിഭവങ്ങളെ ശുന്യമാക്കന്നതിലൂടെ അവിടത്തെ ആനുകാലികപ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ലെന്നു് പ്രസ്താവിച്ചു. നാട്ടിലെയെല്ലാ പൗരമാരുടെയും തുല്യപൗരത്വവും, രചനാത്മകമായ സഹജീവനവും ഊന്നിപറഞ്ഞ അവര്‍ ക്രൈസ്തവര്‍ അന്നാടിന്‍െറ യഥാര്‍ത്ഥസുതരാണെന്നും, അവര്‍ രാഷ്ട്രത്തിന്‍െറ ആരംഭം മുതല്‍ നാട്ടിലുള്ളവരാണെന്നും, ഇറാക്കിലെ സമൂഹത്തിന്‍െറ അനിവാര്യഭാഗമെന്ന നിലയില്‍ അതിന്‍െറ ചരിത്രത്തിലും സംസ്ക്കാരത്തിലും ആഴമായി വേരുറപ്പിക്കപ്പെട്ടവരാണെന്നും, ഇതരപൗരമാരോടെത്തു് തുല്യയവകാശങ്ങളും ഉത്തരവാദിത്വങ്ങളും ആസ്വദിച്ചു് സ്വതന്ത്രരായി ജീവിക്കുവാന്‍ അവകാശമുള്ളവരാണെന്നും അവകാശപ്പെട്ടു. ഇറാക്കികളുടെ കുടിയേറ്റവും, മറ്റു രാജ്യങ്ങളില്‍ എത്തിയിരിക്കുന്നവരുടെ പുനരധിവാസപരിപാടികളും പ്രോല്‍സാഹിപ്പിക്കാതെ, ഒന്നിച്ചു് പ്രവര്‍ത്തിച്ചു് മുറിവുകള്‍ സൗഖ്യമാക്കി ഒരു മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുന്നതിനു് ഇറാക്കിലെയെല്ലാവരുടെയും സുരക്ഷിതത്വവും, സ്ഥിരതയും ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രികരിക്കുവാന്‍ സമ്മേളനം പശ്ചാത്യസഭകളോട് അഭ്യര്‍ത്ഥിച്ചു. ക്രൈസ്തവ,ഇസ്ലാം സംവാദത്തിന്‍െറ അതീവപ്രസക്തി ചൂണ്ടിക്കാട്ടിയ സമ്മേളനം ഇറാക്കിലും ഇറാക്കിനു്പുറത്തുമുള്ള മതരാഷ്ട്രീയ അധികാരികളോട് അവിടത്തെ സഭാനേതാക്കമാര്‍ ഏകസ്വരത്തില്‍ സംസാരിക്കുന്നതിനു് ഒരു എക്യൂമെനിക്കല്‍ ഫോറം രുപീകരിക്കുവാനും തീരുമാനമെടുത്തു.







All the contents on this site are copyrighted ©.