2009-02-21 11:18:20

പ.സിംഹാസന ഇസ്രയേല്‍ ഉഭയകക്ഷി കമ്മീഷന്‍െറ സമ്മേളനം


പ.സിംഹാസന ഇസ്രായേല്‍ പ്രതിനിധികളുടെ ഉഭയകക്ഷി സ്ഥിരപ്രവര്‍ത്തകകമ്മീഷന്‍െറ ഒരു സമ്മേളനം ഇസ്രായേലില്‍ ബുധനാഴ്ച നടന്നു. അവിടത്തെ വിദേശമന്ത്രാലയമായിരുന്നു അതിന്‍െറ വേദി. അന്നാട്ടിലെ സഭയുടെ വസ്തുവകകള്‍, നികുതി എന്നിവയെ സംബന്ധിച്ച സാമ്പത്തികകരാര്‍ ആയിരുന്നു മുഖ്യചര്‍ച്ചാവിഷയം. ആ കരാര്‍ സാക്ഷാല്‍ക്കരിക്കുവാനുള്ള സംയുക്ത പ്രതിബദ്ധത സമ്മേളനം നവീകരിച്ചു. സമ്മേളനത്തെ അധികരിച്ച് പ.സിംഹാസനവും, ഇസ്രായേലും കുടി സംയുക്തമായി പുറപ്പെടുവിച്ച ഒരു വിജ്ഞാപനമാണ് ഈ വിവരങ്ങള്‍ നല്‍കിയത്. പ.സിംഹാസനത്തിന്‍െറയും, ഇസ്രായേലിന്‍െറയും പ്രതിനിധികള്‍ 1993ല്‍ അംഗീകരിച്ച അടിസ്ഥാനകരാറിന്‍െറ വെളിച്ചത്തില്‍ ഇസ്രായേലിലെ കത്തോലിക്കാസഭയുടെ വസ്തുവകകളെ പ്രത്യേകിച്ച് സഭയുടെ പുണ്യസ്ഥലങ്ങളെ സംബന്ധിച്ച ഒരു കരാറിനു രുപമേകുന്നതിനെ സംബന്ധിച്ച ചര്‍ച്ചകള്‍ 1999 മുതല്‍ നടക്കുകയാണ്.







All the contents on this site are copyrighted ©.