2009-02-20 14:27:10

പരസ്പരാശ്രയത്വമുള്ള ലോകത്തില്‍ സംയുക്തതീരുമാനങ്ങള്‍ ആവശ്യമെന്ന്, പാപ്പാ


 
വളരെയേറെ പരസ്പരാശ്രയത്വമുള്ള ലോകത്തില്‍ അന്താരാഷ്ട്രസംരഭങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ അതെസമയം നീതിപൂര്‍വ്വകം പ്രവര്‍ത്തിപഥത്തിലാക്കാന്‍ സംയുക്തതീരുമാനങ്ങളുടെ പിന്‍ബലമാവശ്യമാണെന്ന് പാപ്പാ. അന്തര്‍ദ്ദേശിയ കൃഷിവികസനനിധിയുടെ- IFAD ന്‍െറ- മുപ്പതാം സ്ഥാപനവാര്‍ഷികസമ്മേളനത്തില്‍ പങ്കെടുത്ത നാനൂറു പേരെ വത്തിക്കാനിലെ പേപ്പല്‍ ഭവനത്തില്‍ സ്വീകരിച്ചു അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ .ഗ്രാമീണസമൂഹങ്ങളില്‍ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുവാനുള്ള സംഘടനയുടെ പരിശ്രമങ്ങളെ ശ്ലാഘിച്ചുകൊണ്ടു പാപ്പാ തുടര്‍ന്നു- പ്രാദേശികകര്‍ഷകരെ സഹായിക്കുന്നത് രാഷ്ട്രത്തിന്‍െറ തന്നെ വികസനത്തിനു് പാതയൊരുക്കും. ആദിവാസികള്‍ക്കു തങ്ങളുടെത്തന്നെ മണ്ണില്‍ വളരുന്നതിനും- തങ്ങളുടെ പരമ്പരാഗതമായ സംസ്ക്കാരവുമായി ഏകതാനതയില്‍ ജീവിക്കുന്നതിനും സഹായിക്കും അത്. മാത്രവുമല്ല വികസ്വരരാജ്യങ്ങളുടെ സാമൂഹികധാരയിലും- സാമ്പത്തികവ്യവസ്ഥിതിയിലും കാര്‍ഷികമേഖലയര്‍ഹിക്കുന്ന സ്ഥാനത്തു് അതിനെ പുനസ്ഥാപിക്കവാനും അത് സഹായകരമാണ്. ആ തലത്തില്‍ സര്‍ക്കാതിരസംഘടനകള്‍ക്കു് വളരെ സംഭാവനയേകുവാനാവും. ഇന്നും, ഭാവിയിലും പ്രകൃതിവിഭവങ്ങളുടെ നീതിപൂര്‍വ്വകമായ സംലഭ്യത എല്ലാവക്കും ഉറപ്പാക്കുന്നതിന് മാനവകുടുംബത്തിലെ വിവിധഘടകങ്ങളുമായി ഐക്യദാഢ്യത്തിലും, ഏകതാനതയിലും പ്രവര്‍ത്തിക്കുന്നതിനായുള്ള പ്രതിബദ്ധത വളരെയാവശ്യമാണ്. പാവപ്പെട്ടവരോടുള്ള സ്നേഹമായിരിക്കണം അതിന്‍െറ ചാലകശക്തി. അനീതിയും, തരംതാഴ്ത്തലും സ്നേഹത്തിനു് അസഹനീയമാണ്. നമ്മുടെയില്‍ നിന്നു് ദാരിദ്യവും, വിശപ്പും നിര്‍മ്മാര്‍ജ്ഞനം ചെയ്യപ്പെടുന്നതുവരെ സ്നേഹം വിശ്രമിക്കില്ല. ദാരിദ്രവും വിശപ്പും ഉന്‍മൂലനം ചെയ്യുകയും, ഭക്ഷൃസുരക്ഷിതത്വവും ഗ്രമീണവികസനവും പരിപ്പോഷിപ്പിക്കുകയും അന്താരാഷ്ട്രാസമൂഹത്തിന്‍െറ ബാദ്ധ്യതയാണ്







All the contents on this site are copyrighted ©.