2009-02-19 14:59:14

മഡ്രിഡ് അതിരുപത ലോകയുവജനസംഗമകുരിശു സ്വീകരിക്കവാനുള്ള തയ്യാറെടുപ്പില്‍


 
2011ല്‍ സ്പെയിനിലെ മഡ്രിഡില്‍ നടക്കുന്ന ലോകയുവജനസംഗമത്തിനായുള്ള കുരിശു് ഏറ്റു വാങ്ങാന്‍ അതിരുപത പ്രാര്‍ത്ഥനാപുര്‍വ്വകമായ ഒരുക്കത്തില്‍.. പതിവുനുസരിച്ചു് അതിരുപതാദ്ധ്യക്ഷനോടെപ്പം അവിടുന്നു് തെരഞ്ഞെടുക്കപ്പെടുന്ന യുവജനങ്ങള്‍ വത്തിക്കാനിലെത്തി ഓശാനഞായറാഴ്ച ആ കുരിശു് പാപ്പായില്‍ നിന്നു് ഏറ്റുവാങ്ങും. അന്നു് വത്തിക്കാനിലെ വി.പത്രോസിന്‍െറ ബസലിക്കായുടെ മുന്‍പിലെ ചത്വരത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേയായിരിക്കും പാപ്പാ അവരെ കുരിശു് ഏല്പിപ്പിക്കുക. 2011 ലെ ലോകയുവജനസംഗമത്തിനായി തങ്ങളെത്തന്നെ ഒരുക്കുവാന്‍ വിളിക്കപ്പെടുന്നതായി അനുഭവപ്പെടുന്നവര്‍ക്കായി റോമിലേയ്ക്കു് ഒരു തീര്‍ത്ഥാടനം മഡ്രിഡ് അതിരുപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ അന്തോണിയോ റോക്കോ വറേലാ പരിപാടി ചെയ്തിരിക്കുകയാണ്. റോമിലെ വിവിധ ദേവാലയങ്ങളിലെ ദിവ്യബലി അനുരഞ്നകുദാശയ്ക്കു ഒരുക്കമായ അനുതാപശുശ്രൂഷ തുടങ്ങിയവയാണ് റോമിലെ അവരുടെ തീര്‍ത്ഥാനത്തിലെ ഇതരമുഖ്യയിനങ്ങള്‍.







All the contents on this site are copyrighted ©.