2009-02-19 14:55:32

ജീവന്‍െറ സംരക്ഷണം പാപ്പാ ആവര്‍ത്തിച്ചു ഉദ്ബോധിപ്പിക്കുന്നു


മനുഷ്യ ജീവനെ അധികരിച്ച സ്വാഭാവികധാര്‍മ്മികനിയമവും, സഭാനിയമവും ശുപാര്‍ശ ചെയ്യുന്ന ഗര്‍ഭധാരണനിമിഷം മുതല്‍ സ്വാഭാവികമരണം വരെയുള്ള ജീവന്‍െറ സംരക്ഷണത്തിന്‍െറ പ്രാധാന്യം പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ആവര്‍ത്തിച്ചു് അനുസ്മരിപ്പിക്കുന്നു. ബുധനാഴ്ചത്തെ പൊതുകുടിക്കാഴ്ചയ്ക്കു ശേഷം അമേരിക്കന്‍ ഐക്യനാടുകളിലെ ജനപ്രതിനിധിസഭയൂടെ സ്പീക്കര്‍ നാന്‍സി പെലോസിക്ക് അനുവദിച്ച കുടിക്കാഴ്ചയിലാണ് പാപ്പാ അതു് അനുസ്മരിപ്പിച്ചത്. മനുഷ്യജീവന്‍െറ വികസനത്തിന്‍െറ എല്ലാഘട്ടങ്ങളിലും അതിനെ സംരക്ഷിക്കുന്ന നിയമങ്ങളുടെ നീതിപൂവ്വകമായ ഒരു വ്യവസ്ഥിതിയ്ക്കു് രുപമേകുന്നതില്‍ നല്ല മനസ്സുള്ള എല്ലാവരോടുമെത്തു് പ്രവര്‍ത്തിക്കുവാന്‍ അതെല്ലാ കത്തോലിക്കരെയും പ്രത്യേകിച്ചു് നിയമനിര്‍മ്മാണസമതിയംഗങ്ങളെയും നിയമപണ്ഡിതരെയും ബാദ്ധ്യതപ്പെടുത്തുകയാണെന്നും പാപ്പാ ചൂണ്ടിക്കാണ്ടി.







All the contents on this site are copyrighted ©.