2009-02-18 16:51:31

സാമ്പത്തികമാന്ദ്യം ധാര്‍മ്മികഉണര്‍വിനു് പാതയെരുക്കമെന്നു്, കര്‍ദ്ദിനാള്‍ കോര്‍മാക് മോര്‍ഫി ഒ കോര്‍ണര്‍


 
ഉപഭോക്തൃസംസ്ക്കാരത്താല്‍ വികലമാക്കപ്പെട്ട ജനങ്ങളുടെ ധാര്‍മ്മിക ഉണര്‍വിനു് ആനുകാലികമാന്ദ്യം നിമിത്തമാകുമെന്നു് ഗ്രേറ്റ് ബ്രട്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ അതിരുപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കോര്‍മാക് മോര്‍ഫി ഒ കോര്‍ണര്‍. ആനുകാലിക ആഗോള സാമ്പത്തിക വിപര്യയം സ്വാര്‍ത്ഥപരമായ മുതലാളിത്വവ്യവസ്ഥിതിയുടെ അന്ത്യം കുറിക്കുമെന്നു് പ്രത്യാശ പ്രകടിപ്പിച്ച കര്‍ദ്ദിനാള്‍, നമ്മള്‍ ജീവിക്കാനാഗ്രഹിക്കുന്ന മൂല്യങ്ങളെയെയും നന്മകളെയെയും പരിപോഷിപ്പിക്കുന്നവ എന്തെക്കെയാണെന്ന് രാജ്യം ഒരുമിച്ച് ചിന്തിക്കണ്ട സമയമാണിതെന്നു് അഭിപ്രായപ്പെട്ടു. മുതലാളിത്വവ്യവസ്ഥിതിക്കു് നിയമങ്ങളും, ധാര്‍മ്മികലക്ഷൃവും ആവശ്യമാണെന്നു് ചൂണ്ടിക്കാട്ടിയദ്ദേഹം, ഒരാളുടെ യോഗ്യത സമ്പത്തിനെയാണ് ആശ്രയിച്ചിരിക്കുന്നതെങ്കില്‍ അത് ആരോഗ്യപരമല്ല. മറിച്ച് ഒരാള്‍ എന്തായിരിക്കുന്നുവോ അതിനെയാശ്രയിച്ചാണ് അയാളുടെ യോഗ്യതയെന്നു് പറഞ്ഞു. സാമ്പത്തികപ്രതിസന്ധി ദൈവശാപമല്ല മറിച്ച് അത്യാഗ്രഹത്തിന്‍െറയും, ആഡംബരഭ്രമത്തിന്‍െറയും പരിണിതഫലമാണ്. കുട്ടികള്‍ക്കു് ആവശ്യമായിരിക്കുന്നത് പണവും, അമിതമായ ജീവിതസൗകര്യങ്ങളും അല്ല മറിച്ച് സ്നേഹവും, പരിഗണനയും ആണ്. എന്നാല്‍ ഇന്നത്തെ പ്രവണത ജീവിതസൗകര്യങ്ങളിലൂടെ അവരെ സംതൃപ്തരാക്കാനാണ് അത് പരാജയമാണെന്ന് തെളിയ്ക്കപ്പെട്ടിരിക്കുന്നു. ഇന്നത്തെ നമ്മുടെ സമൂഹം ഒരു ഉപഭോക്തൃസമൂഹമാണ്. അത് നമ്മുടെ മൂല്യങ്ങളെ ശോഷിപ്പിക്കുന്നു.. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന THE TIMES എന്ന ദിനപത്രത്തോടു സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ കോര്‍മാക് മോര്‍ഫി ഒ കോര്‍ണര്‍.







All the contents on this site are copyrighted ©.