2009-02-17 16:07:01

ആഗോളവല്‍ക്കരണത്തിനു് പുതിയ നിയമങ്ങളാവശ്യമെന്നു്, ലത്തീന്‍ അമേരിക്കയിലെ മെത്രാന്‍മാര്‍.


 
ആനുകാലിക സാമ്പത്തികമാന്ദ്യത്തിന്‍െറ കാരണങ്ങള്‍ ഒരു പുതിയ അന്താരാഷ്ട്രവ്യവസ്ഥിതിയുടെ ആവശ്യത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നതെന്നു് ലത്തീന്‍ അമേരിക്കയിലെ മെത്രാന്‍മാര്‍. അടുത്തയിട കൊളംബിയായില്‍ നടന്ന അവിടത്തെ മെത്രാന്‍ സംഘത്തിന്‍െറ സമ്മേളനം പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് അവര്‍ അതു് പറയുക. പെട്ടെന്നുള്ള സാമ്പത്തികബുദ്ധിമുട്ടുകളുടെ ഫലമല്ല ആനുകാലികപ്രതിസന്ധി. മറിച്ചു് ഭൂമിയിലെ പരിസ്ഥിതിയിലെ അനാരോഗ്യപരമായ മാറ്റത്തിന്‍െറ സര്‍വ്വോപരി നാം ജീവിക്കുന്ന സാംസ്ക്കാരിക ധാര്‍മ്മിക പ്രതിസന്ധിയുടെ പരിണിതഫലമാണത്. അതിന്‍െറ ലക്ഷണങ്ങള്‍ കുറെ നാളായി ലോകത്തില്‍ പ്രകടമായിരുന്നു. അവര്‍ തുടരുന്നു- ദൈവത്തിന്‍െറ ഛായയിലും സാദൃസ്യത്തിലും സൃഷ്ട്രിക്കപ്പെട്ടിരിക്കുന്ന മനുഷ്യവ്യക്തിയുടെ സേവനാര്‍ത്ഥം ധാര്‍മ്മികനിയമങ്ങളാല്‍ പ്രചോദിതമായിരിക്കണം ആഗോളവല്‍ക്കരണം. പ്രവര്‍ത്തനങ്ങളുടെ മൂല്യവും, പ്രസക്തിയും വിസ്മരിച്ച് ക്രമാതീതമായ ആഡംബരത്തെ ലക്ഷൃമാക്കിയുള്ള തത്രപ്പാടിന്‍െറ വിഡ്ഡിത്തരം കാലികപ്രതിസന്ധി നമ്മുടെ മുന്‍പില്‍ അനാവരണം ചെയ്യുന്നു. മൂല്യങ്ങളുടെ ശോഷണം മനുഷ്യബന്ധങ്ങളെ നശിപ്പിക്കുകയാണ്. ഇന്നു് മനുഷ്യബന്ധങ്ങളുടെ സ്ഥാനം സാമ്പത്തികയിടപാടുകള്‍ കൈയ്യടക്കിക്കഴിഞ്ഞു. ആഗോളവല്‍ക്കരണം ഇന്നു് രുപകല്പന ചെയ്യപ്പെട്ടിരിക്കുന്ന വിധത്തില്‍, കമ്പോളത്തിനു് ഉപരി കാണപ്പെടുന്ന നീതി, സത്യം, സ്നേഹം എല്ലാവരുടെയും പ്രത്യേകിച്ച് കമ്പോളത്തിന്‍െറ പ്രാന്തപ്രദേശത്ത് കാണപ്പെടുന്നവരുടെ ഔന്നിത്യം, അവകാശം എന്നിവയെ വ്യാഖ്യാനിക്കുവാനും, അവയോട് പ്രതികരിക്കുവാനും പ്രാപ്തമല്ലെന്നു് വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്. അന്താരാഷ്ട്രവ്യവസ്ഥിതി പാവപ്പെട്ടവരെ ഒഴിവാക്കിയും, അസമത്വം വര്‍ദ്ധിപ്പിച്ചും ഏതാനും പേരുടെ ശക്തിയും, സമ്പത്തും വര്‍ദ്ധിപ്പിച്ചിരിക്കുന്നു. നമ്മുടെ ഭൂഖണ്ഡത്തെ പ്രത്യാശയുടെ മാത്രമല്ല സ്നേഹത്തിന്‍െറയും ഒന്നായി രുപാന്തരപ്പെടുത്തുന്ന ഐക്യദാര്‍ഢ്യത്താലും, വിജ്ഞാനത്താലും മുദ്രിതമാക്കുന്ന ആഗോളവല്‍ക്കരണത്തെ പരിപോഷിപ്പിക്കുന്നതിനു് സുവിശേഷമൂല്യങ്ങളും, സഭയുടെ സാമൂഹികപ്രബോധനങ്ങളും കണക്കിലെടുക്കുന്ന നിയമങ്ങളോടുകുടിയ ഒരു നവഅന്താരാഷ്ട്രക്രമത്തിനു് രുപമേകുന്നതിനെപ്പെറ്റി ബന്ധപ്പെട്ടവര്‍ ഗൗരവമായി തന്നെ ചിന്തിക്കണം.







All the contents on this site are copyrighted ©.