2009-02-12 14:03:02

മനുഷ്യജീവന്‍ ക്ഷമയോടും സ്നേഹത്തോടും സംരക്ഷിക്കണ്ട നിധിയെന്നു്, പാപ്പാ


 
അര്‍ത്ഥശൂന്യമായ വേദനയാല്‍ മുദ്രിതമെന്നു് തോന്നിക്കുന്ന അവസരത്തില്‍ പോലും ക്ഷമയോടും, സ്നേഹത്തോടും കുടെ നിധി പോലെ സംരക്ഷിക്കണ്ട ഒരു ദാനമാണ് ജീവന്‍. മനുഷ്യജീവന്‍ വേണ്ടായെന്നു് തോന്നിക്കുമ്പോള്‍ ഉപേക്ഷിച്ചുകളയാവുന്ന ഒന്നല്ല. മറിച്ചു് ഗര്‍ഭധാരണത്തിന്‍െറ ആദ്യനിമിഷം മുതല്‍ സ്വാഭാവികമരണം വരെ സാധ്യമായ എല്ലാ ഔല്‍സുക്യത്തോടും കുടെ സംരക്ഷിക്കുകയും, പരിപാലിക്കുകയും ചെയ്യണ്ട ഒരു വിലപ്പെട്ട നിധിയാണത്. ഓരോ വ്യക്തിയുടെയും, എല്ലാവരുടെയും ഉത്തരവാദിത്വവും, ക്ഷമയും, സ്നേഹവും ആവശ്യപ്പെടുന്ന ഒരു രഹസ്യമാണ് ജീവന്‍. ജീവനോടുള്ള ബാദ്ധ്യത അത്ര എളുപ്പമുള്ള ഒന്നല്ല. ഐഹിക അസ്തിത്വത്തിന്‍െറ ഭാഗ്യവിപര്യയങ്ങളുടെ മുന്‍പില്‍ പ്രത്യേകിച്ചു് രോഗത്തിന്‍െറയും, എല്ലാവിധ സഹനങ്ങളുടെയും മുന്‍പില്‍ ധൈര്യവും, ക്ഷമയും, വളരെയാവശ്യമാണ്. മനുഷ്യവീക്ഷണത്തില്‍ സഹനങ്ങള്‍ അര്‍ത്ഥശൂന്യമായി തോന്നാം. എന്നാല്‍ ആദ്ധ്യാത്മീയവീക്ഷണത്തില്‍ സഹനങ്ങള്‍ക്കു് അര്‍ത്ഥസാന്ദ്രമായ ഒരു മാനമുണ്ട്. ദൈവത്തിന്‍െറ രക്ഷാകരപദ്ധതി സഹനങ്ങളെ സ്നേഹപൂര്‍വ്വകം ആശ്ലേഷിച്ചു മറോടണടയ്ക്കുകയാണ്. മനുഷ്യജീവന്‍ മനോഹരമാണെന്നും, തിന്മയാല്‍ ബലഹീനമാക്കപ്പെടുന്ന വേളയില്‍ പോലും പൂര്‍ണ്ണമായി ജീവിക്കുവാന്‍ അര്‍ഹമാണെന്നും അംഗീകരിക്കുവാന്‍ വിശ്വാസം നമ്മെ പ്രചോദിപ്പിക്കുന്നു. ദൈവം മനുഷ്യവ്യക്തിയെ സന്തോഷത്തിനും, ജീവനും ആയിട്ടാണ് സൃഷ്ട്രിച്ചിരിക്കുക. എന്നാല്‍ പാപത്തിന്‍െറ പരിണിതഫലമായി രോഗവും, മരണവും ലോകത്തില്‍ കടന്നുവന്നു. ജീവന്‍െറ പിതാവായ ദൈവമാണ് മനുഷ്യന്‍െറ ഏറ്റവും നല്ല ഭ്വിഷഗ്വരന്‍. സഹിക്കുന്നവനിലേയ്ക്കു് താണിയിറങ്ങി അവരെ ആശ്വസിപ്പിക്കുന്നതില്‍ നിന്നും അവിടുന്നു് വിരമിക്കുന്നില്ല. ലോകരോഗീദിനമായിരുന്ന നവംബര്‍ പതിനെന്നാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍െറ ബസലിക്കായില്‍ ആരോഗ്യപ്രവര്‍ത്തകരുടെ അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കരദ്ദിനാള്‍ ഹാവിയര്‍ ലോസനോ ബാറഗാന്‍െറ മുഖ്യകാര്‍മ്മികത്വത്തിലെ ദിവ്യബലിയ്ക്കു് ശേഷം ആ തിരുകര്‍മ്മത്തില്‍ സംബന്ധിച്ച രോഗികളെയും ഇതരവിശ്വാസികളെയും അഭിസംബോധന ചെയ്യവെയാണ് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഇവ പറഞ്ഞത്.







All the contents on this site are copyrighted ©.