2009-02-07 16:04:06

 വെനസ്വേലയിലെ അപ്പസ്തോലിക് നുണ്‍ഷിയച്ചര്‍ വീണ്ടും അക്രമിക്കപ്പെട്ടു


ദക്ഷിണമേരിക്കന്‍ രാജ്യമായ വെനസ്വേലായിലെ അപ്പസ്തോലിക് നുണ്‍ഷിയച്ചര്‍ - പ.സിംഹാസനത്തിന്‍െറ സ്ഥാനപതികാര്യാലയം- ഈ ബുധനാഴ്ചയും അക്രമിക്കപ്പെട്ടു. ഇതു് ഏഴാം പ്രാവശ്യമാണ് അവിടത്തെ നുണ്‍ഷിയച്ചര്‍ അക്രമവിധേയമാകുന്നതു്. ജനുവരി പത്തെന്‍പതാം തീയതിയായിരുന്നു ഇതിനു് മുന്‍പിലത്തെ അക്രമം. അന്നു് അഞ്ചു കണ്ണുനീര്‍ ഗ്യാസ് സിലിണ്ടറുകള്‍ നുണ്‍ഷിയച്ചയറിലേയ്ക്കു് എറിയപ്പെട്ടു. ഈ പ്രാവശ്യം മൂന്നു കണ്ണുനീര്‍ ഗ്യാസ് സിലിണ്ടറുകളാണ് എറിയപ്പെട്ടതു്. അതില്‍ രണ്ടെണ്ണം പുറത്തും, ഒരെണ്ണം കെട്ടിടത്തിന്‍െറ അങ്കണത്തിലും പൊട്ടിത്തെറിച്ചു. നിരുത്തരവാദിത്വത്തിന്‍െറയും, സര്‍വ്വനാശകസ്വഭാവപ്രവണതയുടെയും ചെയ്തിയായി അതിനെ അപലപിച്ച നുണ്‍ഷിയച്ചര്‍- വിയന്ന കരാര്‍ ശുപാര്‍ശ്വ ചെയ്യുന്ന നയതന്ത്രഉദ്യോഗസ്ഥമാരുടെ സുരക്ഷിതത്വം ഉറപ്പാക്കുവാന്‍ ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. അന്നാടിന്‍െറ പ്രസിഡന്‍റ് ഹൂഗോ ചാവസിന്‍െറ പരോക്ഷമായ സമ്മതത്തോടെയാണ് സഭയ്ക്കു് എതിരായ അക്രമങ്ങള്‍ നടക്കുന്നതു്







All the contents on this site are copyrighted ©.