2009-02-06 15:29:26

ഐക്യരാഷ്ട്രസഭയുടെ സാമൂഹികസാകല്യപരിപാടിക്കു് പ.സിംഹാസനത്തിന്‍െറ പിന്‍ത്തുണ


 ഐക്യരാഷ്ട്രസഭ സാമൂഹികസാകല്യം പരിപോഷിപ്പിക്കുവാനുള്ള പാതകളായി ഐക്യദാര്‍ഢ്യവും, അധീനാവകാശസംരക്ഷണവും ശുപാര്‍ശ ചെയ്യുന്നതിനെ പ.സിംഹാസനത്തിന്‍െറ യു.എന്നിലെ സ്ഥിരം നീരിക്ഷന്‍ ആര്‍ച്ചുബിഷപ്പ് ചെലെസ്തീനോ മിലിയോറെ സഹര്‍ഷം സ്വാഗതം ചെയ്തു. സാമൂഹികനീതിയുടെ പ്രകടനമെന്നനിലയില്‍ സാമൂഹികപരസ്പരാശ്രയത്വം മനുഷ്യവ്യക്തിയുടെ ഉദാത്ത ഔന്നിത്യത്തിന്‍െറ സ്വഭാവത്താല്‍ തന്നെ എല്ലാവര്‍ക്കും ഉറപ്പാക്കണ്ട ഒരു വ്യവസ്ഥയാണെന്ന് പ്രസ്താവിച്ച അദ്ദേഹം ഇന്നു് മാനവകുലം അഭിമുഖീകരിക്കുന്ന ആഗോളപ്രതിസന്ധി രചനാത്മകമായി നേരിടുന്നതിനു് അതൊരു അനിവാര്യ നിബന്ധനയാണെന്നു് ചൂണ്ടിക്കാട്ടി. ദാരിദ്ര്യത്തെ നിര്‍മ്മാജ്ജനം ചെയ്യുന്നതിനും സാമൂഹിക, സാമ്പത്തിക, പൗര സാംസ്ക്കാരിക തലങ്ങളില്‍ എല്ലാ വ്യക്തികളുടെയും ,സാമൂഹികസംഘടനകളുടെയും ഭാഗഭാഗിത്വം ഉറപ്പാക്കുന്നതിനുമായുള്ള ഏറ്റവും ഉപയുക്ത ഉപകരണമാണ് ഐക്യദാര്‍ഢ്യവും അധീനാവകാശസംരക്ഷണവും എന്ന ബോദ്ധ്യത്താല്‍ മുദ്രിതമായ ഒരു വ്യവസ്ഥിതിയില്‍ നിന്നും ഉരുത്തിരിയുന്ന സാമൂഹികസാകല്യം പരിപോഷിപ്പിക്കുന്നതാണ് ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്ന പദ്ധതിയെന്നു് അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. തങ്ങളുടെ ജീവിതങ്ങള്‍ക്കു് രുപമേകുന്നതിനും, വികസനത്തിന്‍െറ വക്താക്കളാകുന്നതിനും ജനങ്ങള്‍ക്കു് സമൂര്‍ത്ത അവസരമേകുക, വികസനപരിപാടികളുടെ ആത്യന്തികലക്ഷൃവും, അവയുടെ ഉള്ളടക്കവുമായി അവതരിപ്പിക്കുന്നതില്‍ ആര്‍ച്ചുബിഷപ്പ് സന്തുഷ്ടി പ്രകടിപ്പിച്ചു. ഐക്യരാഷ്ട്രസഭയൂടെ സാമ്പത്തിക, സാമൂഹിക കൗണ്‍സിലിനെ വെള്ളിയാഴ്ച അഭിസംബോധന ചെയ്യുകയായിരുന്നു ആര്‍ച്ചുബിഷപ്പ്.







All the contents on this site are copyrighted ©.