2009-02-06 15:31:12

 പോപ്പാ ജോണ്‍ പോള്‍ രണ്ടാമന്‍ ആശയവിനിമയശാസ്ത്രത്തിനു് പുതിയ രുപവും ഭാവവും നല്‍കി.


  പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ ആശയവിനിമയശാസ്ത്രത്തിനു് ഒരു നവരുപവും ഭാവവും നല്‍കിയെന്നു് പേപ്പല്‍ഭവനത്തിലെ മുന്‍ ദൈവശാസ്ത്രജ്ജന്‍ കര്‍ദ്ദിനാള്‍ ജോര്‍ജസ് കോത്തിയര്‍. വത്തിക്കാന്‍ പ്രസിദ്ധീകരണശാലയില്‍ നടന്ന ‘ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ ആശയവിനിമയശാസ്ത്രത്തിന്‍െറ വികസനം’ എന്ന ഗ്രന്ഥത്തിന്‍െറ പ്രകാശനവേളയില്‍ സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍. ആശയവിനിമയത്തിലെ വാക്കുകളുടെ സൃഷ്ട്രാവും, വചനവും എന്ന നിലയില്‍ യേശുക്രിസ്തുവിന്‍െറ ദൗത്യം പാപ്പാ അടിവരയിട്ട് കാട്ടിയെന്നു് അദ്ദേഹം പ്രസ്താവിച്ചു. സി.മരിയ ജാന്നോന്‍, ക്രിസ്തീന്‍ മുഗ്രിഡ്ജ്ജ് എന്നിവരാണ് ആ ഗ്രന്ഥം രചിച്ചത്. ആ ഗ്രന്ഥത്തിന്‍െറ പ്രകാശനത്തോടെ ‘ആശയവിനിമയദൈവശാസ്ത്രത്തിന്‍െറ ആനുകാലികപ്രസക്തിയെ’ അധികരിച്ചു് ഒരു ചര്‍ച്ചാസമ്മേളനവും നടന്നു. ആശയവിനിമയദൈവശാസ്ത്രത്തിന്‍െറ വിത്തുകള്‍ സഭയില്‍ ഉണ്ടായിരുന്നെങ്കിലും പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍െറ കാലത്താണ് അതു് വളര്‍ന്നു് ഫലം പുറപ്പെടുവിച്ചു തുടങ്ങിയതെന്നു്, ചര്‍ച്ചാസമ്മേളനം പറപ്പെടുവിച്ച വിജ്ഞാപനം പറയുന്നു.







All the contents on this site are copyrighted ©.