2009-02-03 15:01:03

ഫാദര്‍ തോമസ് മഞ്ഞളി പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷനില്‍


ഫാദര്‍ തോമസ് മഞ്ഞളിയെ പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷന്‍യംഗമായി പോപ്പു് ബെനഡിക്ട് പതിനാറാമന്‍ നിയമിച്ചു. ഷില്ലോംഗിലെ ഓറിയന്‍സ് ദൈവശാസ്ത്രപീഠത്തിലെയും, മവാലിയിലെ തിരുഹൃദയകോളജിലെയും ബൈബിള്‍ അദ്ധ്യാപകനാണ് അദ്ദേഹം. അദ്ദേഹത്തെ കുടാതെ ദക്ഷിണകൊറിയായിലെ സോള്‍ അതിരുപതയിലെ ബൈബിള്‍ പണ്ഡിതന്‍ ഫാദര്‍ യോന്‍ങ് സിക് ജോയാന്‍ പാക് ഉള്‍പ്പടെ വേറെ എട്ടു പേരെ കുടി ആ കമ്മീഷിനിലേയ്ക്കു് പ.പിതാവ് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. ഇറ്റലി, സ്പെയിന്‍, പോര്‍ച്ചുഗല്‍, ജര്‍മ്മനി, നൈജീരിയ, അയര്‍ലണ്ട്, പോളണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മറ്റു ഏഴു പേര്‍. ലെയോ പതിമൂന്നാമന്‍ പാപ്പാ 1902 ല്‍ വിജിലാന്‍ന്തേ സ്റ്റുദിക്വേ എന്ന അപ്പസ്തോലികകത്തിലൂടെ ബൈബിള്‍ പഠനം പ്രോല്‍സാഹിപ്പിക്കുന്നതിനും, ബൈബിള്‍ബന്ധിയായ തെറ്റായ വ്യാഖ്യാനങ്ങള്‍ തിരുത്തുന്നതിനും ആയി സ്ഥാപിച്ചതാണ് ആ കമ്മീഷന്‍. 1971 ജൂലൈ ഇരുപത്തിയേഴാം തീയതി സെഡുല കൂറാ എന്ന മോത്തു പ്രോപ്രിയാ വഴി പോള്‍ ആറാമന്‍ പാപ്പാ ആ കമ്മീഷനു് ഒരു നവരുപവും, ഭാവവും ഏകി. അതനുസരിച്ചു് ആ കമ്മീഷന്‍ വിശ്വാസക്കാര്യങ്ങള്‍ക്കായൂള്ള വത്തിക്കാന്‍ സംഘവുമായി ബന്ധിതമാണ്. ആ സംഘത്തിന്‍െര പ്രീഫെക്ട് ആ സ്ഥാനത്താല്‍ തന്നെ കമ്മീഷന്‍െറയും പ്രസിഡന്‍റാണ്. ഇപ്പോള്‍ കര്‍ദ്ദിനാള്‍ വില്യം ലെവാദയാണ് വിശ്വാസസംഘപ്രീഫെക്ട്







All the contents on this site are copyrighted ©.