2009-02-02 15:45:07

സമര്‍പ്പിതജീവിതം സഭയ്ക്കു് വിലപ്പെട്ട ദാനം, പാപ്പാ


 
സമര്‍പ്പിതജീവിതം സഭയ്ക്കു് വിലപ്പെട്ട ദാനമാണ്. അതിനാല്‍ സമര്‍പ്പിതജീവിതത്തിലേയ്ക്കു് പുതിയ പുതിയ വിളികള്‍ ഉണ്ടാകുന്നതിനു് പ്രാര്‍ത്ഥിക്കുക. പോപ്പ് ബെനഡിക്ട് പതിനാറാമന്‍ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. ഫെബ്രുവരി ഒന്നാം തീയതി മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്കു് ആമുഖമാ‍യ പ്രഭാഷണത്തിലാണ് പാപ്പാ ആ ദൈവവിളി പരാമര്‍ശം നടത്തിയത്. ഫെബ്രുവരി രണ്ടാം തീയതി നമ്മുടെ കര്‍ത്താവിന്‍െറ കാഴ്ചവപ്പുതിരുനാള്‍ ആചരിക്കുന്നതിനെ അനുസ്മരിപ്പിച്ചുകൊണ്ടു പാപ്പാ തുടര്‍ന്നു യേശുവിന്‍െറ ജനനം കഴിഞ്ഞു് നാല്പതാം ദിവസം മൂശയുടെ നിയമമനുസരിച്ചു് മറിയവും യൗസേപ്പും കുടി അവിടത്തെ ജറുസലെമിലേയ്ക്കു് കൊണ്ടുപോയി. വി.ലിഖിതമനുസരിച്ചു് കടിഞ്ഞൂല്‍ പുത്രന്‍ ‘കര്‍ത്താവിന്‍െറ പരിശുദ്ധന്‍’ എന്നു വിളിക്കപ്പെടണം . അവനെ കര്‍ത്താവിനു് പ്രതിഷ്ഠിച്ച് ഒരു സംഖ്യ വീണ്ടെപ്പുവിലയായി നല്‍കണം .യേശു സമര്‍പ്പിക്കപ്പെട്ട സംഭവത്തില്‍ പിതാവിനായുള്ള അവിടുത്തെ അഭിഷേകമാണ് പ്രകടമാവുക. അതോടെപ്പം മറിയത്തിന്‍െറയും പിതാവിനായുള്ള അഭിഷേകം ദൃശ്യമാകുന്നു. ആ കാരണങ്ങളാല്‍ രണ്ടാം ജോണ്‍ പോള്‍ പാപ്പാ 1977ല്‍ സമര്‍പ്പിതരുടെ ദിനത്തിനു് തുടക്കം കുറിച്ചു. സമര്‍പ്പിതരെന്ന അനര്‍ഘനിധികളായ നമ്മുടെ സഹോദരീ സഹോദരന്‍മാര്‍ക്കായി നമുക്കു് കര്‍ത്താവിനു് നന്ദി പറയാം.പ.കന്യാമറിയത്തിന്‍െറ മാദ്ധ്യസ്ഥം വഴി വിവിധ സിദ്ധിളാല്‍ സമ്പന്നയായ സഭയില്‍ സമര്‍പ്പിതജീവിതത്തിലേയ്ക്കുള്ള വിളികള്‍ വര്‍ദ്ധിക്കുന്നതിനായി നമുക്കു് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.







All the contents on this site are copyrighted ©.