2009-02-02 15:46:49

പാത്രിയര്‍ക്കീസ് കിറില്ലിനു് പാപ്പായുടെ ആശംസകള്‍


മോസ്കോയുടയും, റഷ്യ മുഴുവന്‍െറയും ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ് കിറില്ലിനു് ദൈവാനുഗ്രഹം ആശംസിച്ചുകൊണ്ടും, പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തുകൊണ്ടും അദ്ദേഹത്തിന്‍െറ സ്ഥാനാരോഹണദിനത്തില്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഒരു സന്ദേശമയച്ചു. ഏകാധിപത്യപരവും, നിരീശ്വരത്വപരവുമായ ദീര്‍ഘക്കാലത്തെ വ്യവസ്ഥിതി വഴിത്തിരിയിട്ട സഹനങ്ങള്‍ക്കുശേഷം റഷ്യയിലെ സഭയെ ഇന്നത്തെ സമൂഹത്തിലെ സജീവസാന്നിദ്ധ്യത്തിന്‍െറയും, സേവനത്തിന്‍െറയും ആയ അവസ്ഥയിലേയ്ക്കു് കൈപിടിച്ചുനടത്തിയ പാത്രിയര്‍ക്കീസ് അലക്സി രണ്ടാമന്‍ തന്‍െറ ജനങ്ങള്‍ക്കു് സഭാനവീകരണത്തിന്‍െറയും, വികസനത്തിന്‍െറയും സ്ഥായിയായ ഒരു പൈതൃകം നല്‍കിയിരിക്കുകയാണെന്നു് അതില്‍ പറയുന്ന പാപ്പാ തുടരുന്നു- അദ്ദേഹം ഇതരക്രൈസ്തവവിഭാഗങ്ങളോട് പ്രത്യേകിച്ചു് കത്തോലിക്കാസഭയോട് തുറവിന്‍െറയും, സഹകരണത്തിന്‍െറയും ചൈതന്യം പുലര്‍ത്തി. അന്നു് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ വിദേശസഭാത്മകാര്യലയത്തിന്‍െറ പ്രസിഡന്‍റ് എന്ന നിലയില്‍ പാത്രിയര്‍ക്കീസ് കിറില്‍ കത്തോലിക്കാസഭയോടെത്തുള്ള പ്രയാണത്തിലെ പ്രതിസന്ധികളെ തരണം ചെയ്തു് സൗഹൃദത്തിലും, പരസ്പരധാരണയിലും, ആത്മാര്‍ത്ഥമായ സംവാദത്തിലും ആധാരമാക്കപ്പെട്ട ഒരു ബന്ധം സ്ഥാപിക്കുന്നതില്‍ അതുല്യസംഭാവന നല്‍കിയിട്ടുണ്ടു്. ലോകം വിശ്വസിക്കണ്ടതിനു് അവരെല്ലാം ഒന്നാകട്ടെയെന്ന നമ്മുടെ രക്ഷകന്‍െറ പ്രാര്‍ത്ഥനയോടുള്ള വിശ്വസ്തതയില്‍ ക്രിസ്തുവിന്‍െറ മൗതികശരീരത്തിന്‍െറ കുട്ടായ്മ പരിപോഷിപ്പിക്കുന്നതിനും, ശക്തിപ്പെടുത്തുന്നതിനും ഉതകുന്ന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതില്‍ തുടര്‍ന്നും പാത്രിയര്‍ക്കീസ് സഹകരിക്കുമെന്നു് ഞാന്‍ പ്രത്യാശിക്കുന്നു.







All the contents on this site are copyrighted ©.