2009-01-31 14:43:08

മാനവികതയില്‍ വിദദ്ധയായ കത്തോലിക്കാസഭ മനുഷ്യവികസനത്തിനു് സംഭാവനയേകുന്നുവെന്ന്, പാപ്പാ.


  മാനവികതയില്‍ വിദദ്ധയായ കത്തോലിക്കാസഭ മാനവികവും തൊഴില്‍പരവുമായ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും, സാമൂഹികനീതിയും സമാധാനവും പരിപോഷിപ്പിക്കുവാന്‍ യത്നിക്കുന്നവര്‍ക്കും അവളുടെ അനുഭവസമ്പത്തില്‍ നിന്ന് അക്ഷീണം സംഭാവനയേകുന്നുവെന്നു് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. ഇറ്റലിയിലെ തൊഴിലാളികളുടെ സംഘടനകളുടെ കുട്ടായ്മയുടെ അറുപതാം സ്ഥാപനവാര്‍ഷികത്തോടുനുബന്ധിച്ചു് അതിന്‍െറ അറുപത്തിയഞ്ചു പ്രതിനിധികളെ വത്തിക്കാനില്‍ സ്വീകരിച്ചു് അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ. ഇരുപതാം നുറ്റാണ്ടിന്‍െറ ആരംഭത്തില്‍ ലെയോ പതിമൂന്നാമന്‍ പാപ്പാ ‘റേരും നൊവാരും’ എന്ന പ്രസിദ്ധ ചാക്രീയലേഖനത്തിത്തില്‍ തൊഴിലാളികളുടെ അന്യാധീനപ്പെടുത്താനാവാത്ത അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തി പ.പിതാവ് തുടര്‍ന്നു- ആ ചാക്രീയലേഖനത്തിന്‍െറ നുറാം വാര്‍ഷികത്തില്‍ ഭാഗ്യസ്മരണാര്‍ഹനായ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ ‘നുറാം വാര്‍ഷികം’ എന്ന ശീര്‍ഷകത്തില്‍ ഒരു ചാക്രീയലേഖനം പുറപ്പെടുവിച്ചു. അതില്‍ പാപ്പാ പറയുന്നു- മനുഷ്യനെ സമൂഹത്തിനുള്ളിലെ കേന്ദ്രസ്ഥാനമായി വ്യാഖ്യാനിക്കാനും ഒരു സമൂഹജീവിയെന്നനിലയില്‍ തന്നെത്തന്നെ മനസ്സിലാക്കുന്നതിനു് അവനെ പ്രാപ്തനാക്കുവാനും മാനവികശാസ്ത്രങ്ങളും തത്വശാസ്ത്രങ്ങളും സഹായിക്കുമെങ്കിലും, വിശ്വാസത്തിലൂടെയാണ് മനുഷ്യനു് തന്‍െറ വ്യക്തിത്വം ഗ്രഹിക്കുവാന്‍ സാധിക്കുക. വിശ്വാസത്തില്‍ നിന്നാണ് സഭയുടെ സാമൂഹികപ്രബോധനം തുടക്കം കുറിക്കുന്നതു്. ശാസ്ത്രങ്ങളും തത്വശാസ്ത്രവും നല്‍കുന്ന സംഭാവനകളെല്ലാം സ്വീകരിച്ചുകൊണ്ട് സഭയുടെ സാമൂഹികപ്രബോധനം രക്ഷയുടെ മാര്‍ഗ്ഗത്തില്‍ മനുഷ്യനെ സഹായിക്കുന്നു.








All the contents on this site are copyrighted ©.