2009-01-30 15:51:16

റഷ്യയിലെ കത്തോലിക്കാമെത്രാന്‍മാരുടെ എക്യൂമെനിക്കല്‍ പരിശ്രമങ്ങളെ പാപ്പാ പ്രോല്‍സാഹിപ്പിക്കുന്നു


 
റഷ്യയിലെ കത്തോലിക്കാസഭയുടെ ഓര്‍ത്തഡോക്സ് സഭയുമായുള്ള സംവാദപ്രതിബദ്ധത ശ്ലാഘനീയമെന്നു് പാപ്പാ. ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ഓര്‍ത്തഡോക്സ്ക്കാരായ ഒരു പ്രത്യേകസാഹപര്യത്തിലാണ് അവരെന്നു് അനുസ്മരിപ്പിച്ച പ.പിതാവ്, അതു് സംവാദപ്രതിബദ്ധത ആഴപ്പെടുത്തണ്ടതിന്‍െറ ആവശ്യകതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നതെന്നു്- റഷ്യയില്‍ നിന്നു് ആദ് ലിമിനാ സന്ദര്‍ശനത്തിനു് എത്തിയ മെത്രാന്‍മാരെ പൊതുവായി സ്വീകരിച്ചു് അഭിസംബോധന ചെയ്യവെ പ്രസ്താവിച്ചു. വളരെ പുരോഗതി നേടിയെങ്കിലും ഈ സംവാദം ഇനിയും വളരെയേറെ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ് ഇന്നും. വ്യക്തികളുടെ ഔന്നിത്യത്തെയും, അന്യാധീനപ്പെടുത്താനാവാത്ത അവകാശങ്ങളെയും, ജീവന്‍െറ എല്ലാഘട്ടങ്ങളിലെയും സംരക്ഷണത്തെയും ,കുടുംബഭദ്രതയെയും, ഇതര സാമൂഹിക സാമ്പത്തികപ്രശ്നങ്ങളെയും അധികരിച്ച സാംസ്ക്കാരിക ധാര്‍മ്മിക വെല്ലുവിളികളാല്‍ മുദ്രിതമായ ഇന്നു് ക്രൈസ്തവര്‍ ഒന്നിച്ചു് അവയെ നേരിടുക വളരെ പ്രധാനപ്പെട്ടതാണ്. പാപ്പാ തുടര്‍ന്നു -റഷ്യയിലെ കത്തോലിക്കാസമൂഹത്തിന്‍െറ അസ്തിത്വം തന്നെ അവിടത്തെ ഓര്‍ത്തഡോക്സ് സമൂഹവുമായുള്ള സംവാദത്തിനായുള്ള വിളിയും, അതിന്‍െറ ആവശ്യകതയും ആണ് അനുസ്മരിപ്പിക്കുക.. റഷ്യയിലെ കത്തോലിക്കാസമൂഹം വളരെ ചെറുതാണെങ്കിലും, സഭാകുട്ടായ്മയുടെ വക്താവായ റോമായുടെ മെത്രാനുമായുള്ള കുട്ടായ്മ- പത്രോസിനോട് കുടെ, പത്രോസിനോടുള്ള വിധേയത്വത്തിലാണെന്ന ബോധ്യമുളവാക്കുകയും, സാര്‍വ്വത്രികസഭാനുഭവത്തിന്‍െറ പ്രയോജനമേകുയും ചെയ്യും.







All the contents on this site are copyrighted ©.