2009-01-27 16:33:51

 ഭിന്നതയില്‍ നിന്നു് കുട്ടായ്മയിലേയ്ക്കു് നമ്മുക്കു കടക്കാം, പാപ്പാ


 
ഭിന്നതയില്‍ നിന്നു് കുട്ടായ്മയിലേയ്ക്കു്, തകര്‍ന്നയൈക്യത്തില്‍ നിന്നു് സൗഖ്യമാക്കപ്പെട്ടതും പൂര്‍ണ്ണവും ആയ ഐക്യത്തിലേയ്ക്കു് നമുക്കു് നടന്നടുക്കാം. സാവൂളിനോട് ദമാസ്ക്കസിലേയ്ക്കുള്ള വഴിമദ്ധ്യേ സംസാരിച്ച അതെ കര്‍ത്താവ് നമ്മെ ഓരോത്തരെയും പേരു ചെല്ലി ചോദിക്കുന്നു - ഒരിക്കല്‍ ഏകവും വിശുദ്ധവുമായിരുന്ന സഭയെ എന്തിനു് നിങ്ങള്‍ വിഭജിച്ചു? എന്‍െറ ശരീരത്തിന്‍െറ ഐക്യം എന്തിനു് നിങ്ങള്‍ തകര്‍ത്തു ? ക്രൈസ്തവൈക്യപ്രാര്‍ത്ഥനാവാരസമാപനത്തില്‍ വി.പൗലോസിന്‍െറ ബസലിക്കായില്‍ നടന്ന സായാഹ്നപ്രാര്‍ത്ഥനാവേളയിലെ പ്രഭാഷണത്തില്‍ പാപ്പാ പറഞ്ഞു. ‘അങ്ങയുടെ കരങ്ങളില്‍ അവരെല്ലാവരും ഒന്നായിരിക്കുന്നതിനു്’ എന്ന പ്രാര്‍ത്ഥനാവാരപ്രമേയത്തെ തുടര്‍ന്നു പ.പിതാവു് പരാമര്‍ശവിഷയമാക്കി. ആ വിഷയത്തില്‍ നിന്നു് പ്രത്യാശാനിര്‍ഭരമായ ഒരു സത്യം ഉരുത്തിരിയുന്നു പാപ്പാ തുടര്‍ന്നു- ചരിത്രപരമായ തലത്തില്‍ പോലും എല്ലാ രാഷ്ട്രങ്ങള്‍ക്കുമായുള്ള അനുര്ഞനത്തിന്‍െരയും, സമാധാനത്തിന്‍െറയും അടയാളവും ഉപകരണവും ആകണ്ട ഒരു പുത്തനൈക്യത്തിനു് ദൈവം അവിടുത്തെ ജനതയെ അനുവദിക്കുന്നു. ദൈവം അവിടത്തെ സഭയ്ക്കു് നല്‍കുന്നതും, നാം പ്രാര്‍ത്ഥിക്കുന്നതുമായ സമാധാനം ആത്മീയബോധ്യങ്ങളിലെയും വിശ്വാസത്തിലെയും ഉപവിയിലെയും കുട്ടായ്മയാണ്. ക്രിസ്തവിലെ ഐക്യം എല്ലാ ബന്ധങ്ങളുടെയും പുളിമാവാണ്. ആ പശ്ചാത്തലത്തില്‍ ഈയാഴ്ചത്തെ പ്രാര്‍ത്ഥന ഇന്നു് മാനവകുലത്തെ മഥിക്കുന്ന സംഘര്‍ഷങ്ങളുടേതായ വിവിധസാഹചര്യങ്ങള്‍ക്കുമായുള്ള പ്രാര്‍ത്ഥനയുമായിരുന്നു. വിശുദ്ധനാട്ടില്‍ വസിക്കുന്നവരും, അവിടെ തീര്‍ത്ഥാടനം നടത്തുന്നവരും അനുഷ്ഠാനങ്ങളിലെയും പാരമ്പര്യങ്ങളിലെയും വൈവിധ്യം പരസ്പരാദരവിനും, ദ്രാതൃത്വഉപവിയ്ക്കും തടസ്സമല്ലെന്നുള്ളതിനു് സാക്ഷൃമേകുക വളരെ പ്രധാനപ്പെട്ടതാണ്. പ.ആത്മാവിന്‍െറ പ്രത്യേകപരിപാലനയാല്‍ പ്രചോദിതനായി എന്‍െറ ആദരണീയനായ മുന്‍ഗാമി ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നടത്തുന്നതിനെ അധികരിച്ച് പ്രഖ്യാപനം നടത്തിയതിന്‍െറ അന്‍പതാം വാര്‍ഷികമാണ് ഇന്നു്. സൂനഹദോസിന്‍െറ എക്യൂമെനിസത്തെ സംബന്ധിച്ച ഡിക്രി നല്‍കുന്ന സംഭാവന വളരെ അതുല്യമാണ്. പൂര്‍ണ്ണൈക്യത്തിന്‍െറ ചക്രവാളം നമ്മുടെ മുന്‍പില്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. അതു നേടിയെടുക്കക ഒരു സാഹസകൃത്യമാണ്. എന്നാല്‍ കര്‍ത്താവുമായി പ്രാര്‍ത്ഥനയിലൂടെ ഏകതാനയില്‍ ജീവിക്കുന്നവര്‍ക്കു് അതൊരു ആവേശകരമായ ദൗത്യമാണ്. വിശുദ്ധമായ ആ ദൗത്യം മനുഷ്യശക്തികൊണ്ടോ, കഴിവുകള്‍ കൊണ്ടോ നേടിയെടുക്കാനാവില്ലെന്നു് ചൂണ്ടിക്കാട്ടുന്ന സൂനഹദോസ് പ്രാര്‍ത്ഥനയിലൂടെ മാത്രമെ അതു് സാധിക്കുകയുള്ളൂയെന്നു് നമ്മെ അനുസ്മരിപ്പിക്കുന്നു.







All the contents on this site are copyrighted ©.