2009-01-26 13:58:28

കല്‍ദായകത്തോലിക്കാസഭയുടെ പാരമ്പര്യങ്ങള്‍ ആദരണീയമെന്നു് പാപ്പാ


നുറ്റാണ്ടു പൂരാതനത്വമുള്ള കല്‍ദായ കത്തോലിക്കാസഭയുടെ മഹത്തായ പാരമ്പര്യങ്ങള്‍ ആദരണീയമെന്നു് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ശ്ലാഘിക്കുന്നു. അവളുടെ സാര്‍വ്വത്രികസഭയ്ക്കായുള്ള സംഭാവനകള്‍, പ്രത്യേകിച്ചു് ദൈവശാസ്ത്രജ്ഞമാരിലൂടെയും, ആത്മീയപിതാക്കമാരിലൂടെയുമുള്ള സംഭാവനകള്‍ വളരെ അതുല്യമാണ്. ഇറാക്കില്‍ നിന്നു് ആദ് ലിമിനാ സന്ദര്‍ശനത്തിനു് എത്തിയ മെത്രാന്‍മാരെ വത്തിക്കാനില്‍ പൊതുവായി സ്വീകരിക്കവെ നടത്തിയ പ്രഭാഷണത്തില്‍ പാപ്പാ പ്രസ്താവിച്ചു. ഇറാക്കിലെ വിവിധവിഭാഗങ്ങളിലെ ഒരു സുപ്രധാനഘടകമായ കല്‍ദായ കത്തോലിക്കാസഭ നാടിന്‍െറ സാമൂഹികവും, ആത്മീയവും ആയ വികസനത്തിനു് ഉപരി പ്രതിബദ്ധരാകുവാന്‍ ഉദ്ബോധിപ്പിച്ച പ.പിതാവു് വിവിധ സമൂഹങ്ങല്‍ തമ്മിലുള്ള സൗഹൃദബന്ധവും, സമാധാനപൂര്‍വ്വകമായ സഹജീവനപരിതോവസ്ഥയും പ്രത്യേകിച്ചു് ക്രൈസ്തവ ഇസ്ലാം മൈത്രിയും കെട്ടിപ്പടുക്കുവാന്‍ കല്‍ദായകത്തോലിക്കാസഭ വിളിക്കപ്പെടുകയാണെന്നു് അനുസ്മരിപ്പിച്ചു. സുവിശേഷപ്രഘോഷണഔല്‍സുക്യം കാട്ടുന്ന അന്നാട്ടിലെ വൈദികരുടെയും, ഡീക്കമാരുടെയും, ഇതരസമര്‍പ്പിതരുടെയും പരസ്പരൈക്യത്തിനും ദ്രാതൃത്വത്തിനും സജീവസാക്ഷികളാകുവാനുളള സര്‍വ്വപ്രധാനകടമ ചൂണ്ടിക്കാട്ടിയ പാപ്പാ സഭയുടെയും സഭാംഗങ്ങളുടെയും ഉപരി നന്മയ്ക്കായി അജപാലകരുടെ ഐക്യവും പരസ്പരധാരണയും പ.ആത്മാവ് ആഴപ്പെടുത്തെട്ടെയെന്നു് ആശംസിച്ചു.
 







All the contents on this site are copyrighted ©.