2009-01-24 15:17:58

നാല്പത്തിമൂന്നാം ലോകസാമൂഹികസമ്പര്‍ക്കമാധ്യമദിനസന്ദേശം പ്രസിദ്ധീകൃതമായി.


 
നാല്പത്തിമൂന്നാം ലോകസാമൂഹികസമ്പര്‍ക്കമാധ്യമദിനസന്ദേശം പ്രകാശിതമായി. ‘പുത്തന്‍ സാങ്കേതികവിദ്യകള്‍, പുത്തന്‍ബന്ധങ്ങള്‍- ആദരവിന്‍െറയും, സംവാദത്തിന്‍െറയും, സൗഹൃദത്തിന്‍െറയും പരിപോഷണം’ എന്നതാണ് ആ ദിനത്തിനായുള്ള ആദര്‍ശപ്രമേയം. ഡിജിറ്റല്‍ ആശയവിനിമയ സാങ്കേതികവിദ്യകളുടെ അസാധാരണശക്തിയെ അത്ഭുതത്തോടെ വീക്ഷിക്കുന്ന പ.പിതാവ്, അവയെ ധാരണയും, ഐക്യദാര്‍ഢ്യവും, സൗഹൃദവും, മാനവഔന്നിത്യവും പരിപോഷിപ്പിക്കുവാനായി ഉപയോഗിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സന്ദേശത്തില്‍ തുടരുന്നു - ഈ സാങ്കേതികവിദ്യകള്‍ വാസ്തവത്തില്‍ മാനവകുലത്തിനു് ഒരു അനുഗ്രഹമാണ്. മനുഷ്യവ്യക്തികളുടെയും പ്രത്യേകിച്ചു് പ്രതികുലസാഹചര്യത്തിലായിരിക്കുന്നവരുടെയും, വേധ്യരുടെയും സേവനാര്‍ത്ഥം അവ ഉപയോഗിക്കപ്പെടുന്നുവെന്നു് ഉറപ്പാക്കപ്പെടണം. അതു് സാധിക്കുമെങ്കില്‍ മനുഷ്യവ്യക്തികളെ അപമാനിക്കുന്നതും, ശത്രുതയും വൈരാഗ്യവും വളര്‍ത്തുന്നതും, ലൈഗിംകതയുടെ പാവനതയ്ക്കു് കളങ്കം ചേര്‍ക്കുന്നതും, ബലഹീനരെയും വേധ്യരെയും ചൂഷണം ചെയ്യുന്നതുമായ എല്ലാത്തിനെയും സാമൂഹികസമ്പര്‍ക്കധ്യമപ്രവര്‍ത്തകര്‍ ഒഴിവാക്കും. സാമ്പത്തികമായും സാമൂഹികമായും പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ക്കു് ആശയവിനിമയത്തിന്‍െറ നവ ഉപകരണങ്ങള്‍ സംലഭ്യമാകുന്നില്ലായെങ്കില്‍ മാനവസമൂഹത്തിന്‍െറ ഭാവിയ്ക്കു് അതൊരു ദുരന്തമായിരിക്കും. സ്വര്‍ഗ്ഗാരോഹണ, പെന്തക്കുസ്താ തിരുനാളുകള്‍ക്കു് ഇടയ്ക്കു വരുന്ന ഞായറാഴ്ചയാണ് കത്തോലിക്കാസഭ ലോകസാമൂഹികസമ്പര്‍ക്കമാധ്യമദിനമായി ആചരിക്കുക. എന്നാല്‍ ഉചിതമായ ഒരു ദിനം ആ ദിനത്തിനായി തെരഞ്ഞെടുക്കുവാന്‍ പ്രാദേശികസഭകള്‍ക്കു് സ്വാതന്ത്യമുണ്ട്. നവംബര്‍ മൂന്നാം ഞായറാഴ്ചയാണ് ഭാരതസഭ ആ ദിനം ആചരിക്കുക







All the contents on this site are copyrighted ©.