2009-01-23 14:37:56

ക്രൈസ്തവാക്യൈം ആന്തരികനവീകരണം ആവശ്യപ്പെടുന്നു പാപ്പാ


 
തന്‍െറ സഭയിലെ ഐക്യത്തിനായുള്ള ക്രിസ്തുവിന്‍െറ ആഹ്വാനം എത്രയും വേഗം സാക്ഷാല്‍ക്കരിക്കപ്പെടുന്നതിനു് ക്രൈസ്തവര്‍ അക്ഷീണം പ്രയത്നിക്കണമെന്നു് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഉദ്ബോധിപ്പിക്കുന്നു. മുകളിലെ മുറിയില്‍ വച്ചു് ക്രിസ്തു ഏതാണ്ടു നാലു പ്രാവശ്യം തന്‍െറ ശിഷ്യരുടെ ഐക്യത്തിനായി പ്രാര്‍ത്ഥിച്ചു. പിതാവിനു് പുത്രന്‍ നല്‍കിയ സമപ്പര്‍ണചൈതന്യത്തില്‍ മാത്രം വളരുന്ന ഒരു ഐക്യമാണത്. അതായതു്, പ.പിതാവ് പൊതുകുടിക്കാഴ്ചാപ്രഭാഷണത്തില്‍ തുടര്‍ന്നു- സ്വന്തം അഹത്തില്‍ നിന്നു് പുറത്തുവന്ന് ക്രിസ്തുവിനോട് നാം ഒന്നാകണം. ഐക്യത്തിനായുള്ള തന്‍െറ പ്രാര്‍ത്ഥനയില്‍ അവിടുന്നു് രണ്ടിലധികം പ്രാവശ്യം ഐക്യത്തിനായുള്ള ലക്ഷൃം വെളിപ്പെടുത്തുന്നുമുണ്ട്. ലോകം വിശ്വസിക്കുന്നതിനായിട്ടാണ് ഐക്യം അവിടുന്നു് ശുപാര്‍ശ ചെയ്യുക. പൂര്‍ണ്ണക്യൈം അതിനാല്‍ സഭയുടെ ലോകത്തിലെ ജീവിതവും ദൗത്യവുമായി ബന്ധിതമാണ്. ക്രൈസ്തവക്യൈത്തിനായുള്ള ഈയാഴ്ചയില്‍ നടക്കുന്ന പ്രാര്‍ത്ഥനാവാരവിഷയം അങ്ങയുടെ കരങ്ങളില്‍ എല്ലാവരും ഒന്നാകുന്നതിനു് എന്നതിനെ തുടര്‍ന്നു് പാപ്പാ വിശദീകരിച്ചു. എസെക്കിയേല്‍ പ്രവാചകന്‍െറ ഗ്രന്ഥത്തില്‍ നാം വായിക്കുന്നു യൂദായ്ക്കും അവനോട് ബന്ധപ്പെട്ട ഇസ്രായേല്‍സന്തതികള്‍ക്കും ജോസഫിനും അവനോട് ബന്ധപ്പെട്ട ഇസ്രായേല്‍ഭവനത്തിനുമായി ഓരോ വടികള്‍ എടുത്തു് ഒന്നായി യോജിപ്പിക്കുവാന്‍ ദൈവം പ്രവാചകനോട് ആവശ്യപ്പെട്ടു.ഐക്യത്തിന്‍െറ ആ ഉപമ വ്യക്തമാണ്. ആ വടികളെ യോജിപ്പിക്കുന്ന പ്രവാചകന്‍െറ കരങ്ങള്‍ തന്‍െറ ജനങ്ങളെ അവസാനം മാനവകുലത്തെ ഒന്നിപ്പിക്കുന്ന ദൈവത്തിന്‍െറ കരങ്ങളെ തന്നെയാണ് സൂചിപ്പിക്കുക. വിവിധ വര്‍ഗക്കാരുടെ ഐക്യത്തിന്‍െറ അര്‍ത്ഥവും വ്യവസ്ഥകളും തുടര്‍ന്നുള്ള വി ഗ്രന്ഥഭാഗം വ്യക്തമാക്കുന്നുണ്ട്. വിജാതിയരുടെ ഇടയിലെ പ്രവാസക്കാലത്തു് അവര്‍ ജീവിതത്തെയും ദൈവാരാധനയെയും സംബന്ധിച്ച അവരുടേതായ വികലമായ ആശയങ്ങളും വീക്ഷണങ്ങളും സ്വീകരിക്കുകയുണ്ടായി. ആ തിന്മയില്‍ നിന്നു് വിമോചിതരായി ഹൃദയങ്ങളെ ശുദ്ധീകരിക്കുകയാണ് ദൈവം ശുപാര്‍ശ ചെയ്ത വ്യവസ്ഥ.എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിനു് പ്രവാചകന്‍െറ ദര്‍ശനം വളരെ അര്‍ത്ഥപൂര്‍ണ്ണമായ ഒരു സന്ദേശം നല്‍കുന്നു. കര്‍ത്താവിനു് മാത്രം സഹായിക്കാന്‍ സാധിക്കുന്ന ദൈവജനത്തിന്‍െറ എല്ലാ വിഭാഗങ്ങളുടെയും അധികൃത ആന്തരികനവീകരണമാണത്.നമൂക്കും ഈ ആന്തരികനവീകരണമാവശ്യമാണ്. കാരണം ലോകത്തിലും ജനതകളുടെയിടയില്‍ ചിന്നിചിതറി കഴിയുന്ന നാം ദൈവവചനത്തിനു് നിരക്കാത്ത ഏറെ ആചാരങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഹൃദയപരിവര്‍ത്തനം കുടാതെയുള്ള എകൂമെനിസം ആ പേരിനു് പോലും അര്‍ഹമല്ല.







All the contents on this site are copyrighted ©.