2009-01-22 13:53:19

പ്രസിഡന്‍റ് ബറാക് ഒബാമയ്ക്കു് പാപ്പായുടെ ശുഭാശംസകള്‍


 
അമേരിക്കന്‍ ഐക്യനാടുകളുടെ നാല്പത്തിനാലാമത്തെ പ്രസിഡന്‍റ് ബറാക് ഒബാമയ്ക്കു് ശുഭാശംസകള്‍ നേരുന്ന ഒരു കമ്പിസന്ദേശം പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അയച്ചു. അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കുന്ന വലിയ ഉത്തരവാദിത്വങ്ങളുടെ നിര്‍വഹണത്തില്‍ സര്‍വ്വശക്തനായ ദൈവം വിജ്ഞാനവും, ശക്തിയും പ്രദാനം ചെയ്യുന്നതിനു് താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് അറിയിച്ചുകൊണ്ട് പാപ്പാ സന്ദേശത്തില്‍ തുടരുന്നു -അമേരിക്കയിലെ എല്ലാ വ്യക്തികളുടെയും പ്രത്യേകിച്ചു് പാവപ്പെട്ടവരുടെയും, ഭ്രഷ്ടരാക്കപ്പെട്ടവരുടെയും, ശബ്ദമില്ലാത്തവരുടെയും ഔന്നിത്യത്തോടും അവകാശങ്ങളോടും ഉള്ള ആദരവാല്‍ മുദ്രിതമായ നീതിപൂര്‍വ്വകവും, സ്വതന്ത്രവും ആയ സമൂഹം കെട്ടിപ്പെടുക്കുന്ന പ്രക്രിയയില്‍‍ സഹകരിക്കുന്നതിനു് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ അമേരിക്കന്‍ ജനത അവരുടെ ഉദാത്തമായ മതപരവും രാഷട്രീയവും ആയ പൈതൃകത്തില്‍ നിന്നു് ആത്മീയമൂല്യങ്ങളും, ധാര്‍മ്മികതത്വങ്ങളും തുടര്‍ന്നും കണ്ടെത്തട്ടെ. ദാരിദ്ര്യത്തിന്‍െറയും വിശപ്പിന്‍െറയും അക്രമത്തിന്‍െറയും നീരാളിപിടുത്തത്തില്‍ നിന്നും വിമോചിതരാകുന്നതിനു് ലോകം മുഴുവനിലുമുള്ള നമ്മുടെ വളരെ സഹോദരമാരും, സഹോദരിമാരും ഉല്‍ക്കടമായി ആഗ്രഹിക്കുന്ന ഇക്കാലത്തു്, ദൈവം മാനവകുലം മുഴുവനുമായി ഒരുക്കുന്ന ജീവന്‍െറ വിരുന്നില്‍ പങ്കുചേരുന്നതിനു്, രാഷ്ട്രങ്ങളുടെയിടയില്‍ ധാരണയും സഹകരണവും പരിപോഷിപ്പിക്കുവാനുള്ള തീരുമാനത്തില്‍ താങ്കള്‍ സ്ഥിരീകരിക്കപ്പെടുന്നതിനു് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. താങ്കളുടെയും താങ്കളുടെ കുടുംബത്തിന്‍മേലും, എല്ലാ അമേരിക്കന്‍ജനതയുടെ മേലും കര്‍ത്താവിന്‍െറ അനുഗ്രഹങ്ങളായ സമാധാനവും, സന്തോഷവും ഉണ്ടാകട്ടെ.







All the contents on this site are copyrighted ©.