2009-01-21 14:09:59

കുടുംബം സമൂഹത്തിന്‍െറയും ജനതകളുടെയും അവശ്യയടിസ്ഥാനമെന്നു്, പാപ്പാ


 
കുടുംബം സമൂഹത്തിന്‍െറയും ജനതകളുടെയും അവശ്യയടിസ്ഥാനവും, മാതാപിതാക്കമാരുടെ സ്നേഹത്തിന്‍െറയും ഉദാരതയുടെയും പ്രതീകമായ കുഞ്ഞുങ്ങള്‍ക്കു് പകരം വയ്ക്കാനാവാത്തതുമായ ദാനവുമാണെന്നു് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയില്‍ നടന്ന ആറാം ലോകകുടുംബമേളയുടെ സമാപനം കുറിച്ച, ഗ്വാദലൂപ്പാ നാഥയുടെ ബസലിക്കായിലെ വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെയുടെ മുഖ്യകാര്‍മ്മികത്വത്തിലെ ദിവ്യബലിക്കു് ശേഷം നല്‍കിയ തല്‍സമയവീഡിയോ സന്ദേശത്തിലാണ് പാപ്പാ അതു് പറഞ്ഞതു്. മാനവികതയുടെയും, നിത്യമൂല്യങ്ങളുടെയും അധികൃതവിദ്യാലയമാണ് കുടുംബം. നമുക്കു് ജീവനെന്ന ദാനം ലഭിച്ചതു് മറ്റുള്ളവരില്‍ നിന്നാണ്. മറ്റുള്ളവരുമായുള്ള ബന്ധത്തിലൂടെയും, കുട്ടായ്മയിലൂടെയും നാം പഠിക്കുന്ന സത്യങ്ങളുടെയും മൂല്യങ്ങളുടെയും സഹായത്താലാണ് അതു് വളരുകയും പക്വതയിലെത്തുകയും ചെയ്യുക. ആ അര്‍ത്ഥത്തില്‍ ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള അഭേഭ്യമായ വിവാഹത്തില്‍ അധിഷ്ഠിതമായ കുടുംബമാണ് മനുഷ്യവ്യക്തിക്കു് ഔന്നത്യത്തോടെ ജനിക്കുവാനും, സമഗ്രമായ വിധത്തില്‍ വളരുവാനും വികസിക്കുവാനും അനുയോജ്യയിടം. സ്വന്തം അഹത്തില്‍ ഒരുവനെ ബന്ധനസ്ഥനാക്കത്തക്കവിധം അവന്‍െറ വ്യാമോഹങ്ങളെയും, ആവേശങ്ങളെയും പുകഴ്ത്തുന്ന സ്വാതന്ത്രൃത്തെ സംബന്ധിച്ച വഞ്ചനാത്മകമായ ആശയം ഇന്നു് കുടുംബത്തിന്‍െറ പ്രബോധനദൗത്യത്തെ വളരെ ആയാസകരമാക്കുകയാണ്. എപ്പോഴും അധികൃതനന്മ ലക്ഷൃം വച്ചു് ഉത്തരവാദിത്വപൂര്‍വ്വകമാണ് സ്വാതന്ത്യം വിനിയോഗിക്കണ്ടത്. അതിനു് തത്വങ്ങളെക്കാള്‍ കുടുംബസമൂഹത്തിന്‍െറ സവിശേഷതകളായ സ്നേഹവും ഗാഢസൗഹൃദവുമാണാവശ്യം. എങ്ങനെയാണ് ജീവിക്കുണ്ടതെന്നും, ജീവനെയും ആരോഗ്യത്തെയും സ്വാതന്ത്രൃത്തെയും നീതിയെയും സത്യത്തെയും ജോലിയെയും ഏകതാനതയെയും പരസ്പരാദരവിനെയും എപ്രകാരമാണ് വിലമതിക്കണ്ടതെന്നും കുടുംബത്തില്‍ നിന്നാണ് പഠിക്കുക, പാപ്പാ സന്ദേശത്തില്‍ അനുസ്മരിപ്പിക്കുന്നു.







All the contents on this site are copyrighted ©.