ഐക്യദാര്‍ഢ്യം കുടുംബന്ധങ്ങളുടെ യാഥാര്‍ത്ഥ്യം കണ്ടെത്താനുള്ള താക്കോല്‍, കാള്‍ ആന്‍ഡേര്‍സണ്‍
മറ്റു പുണ്യങ്ങളെപോലെയുള്ള ഒരു പുണ്യമെന്നതിലുപരി ഐക്യദാര്‍ഢ്യം കുടുംബന്ധങ്ങളുടെ യാഥാര്‍ത്ഥ്യം
കണ്ടെത്താനുള്ള താക്കോലും, സംസ്കാരം കെട്ടിപ്പെടുക്കുവാനുള്ള ആധാരവുമാണെന്നു് കൊളംബൂസിന്‍െറ
മാടമ്പികളെന്ന സംഘടനയുടെ തലവന്‍ കാള്‍ ആന്‍ഡേര്‍സണ്‍. മെക്സിക്കോയിലെ മെക്സിക്കോ സിറ്റിയില്‍
നടന്ന ആറാം കുടുംബമേളയില്‍ ‘ഐക്യദാര്‍ഢ്യവും കുടുംബവും’ എന്ന വിഷയത്തെ അധികരിച്ചു് നടത്തിയ
പ്രഭാഷണത്തിലാണ് അദ്ദേഹം ഐക്യദാര്‍ഢ്യത്തിന്‍െറ ആ നിര്‍വചനം നല്‍കിയത്. ‘മൂന്നു വ്യക്തികളില്‍
ഒരു ദൈവം’- പ.ത്രീത്വത്തിന്‍െറ അവഗാഢബന്ധത്തിന്‍െറ പ്രതിഫലനമായ ഐക്യത്തിന്‍െറ പരമമാതൃകയാണ്
ക്രൈസ്തവര്‍ കുട്ടായ്മ എന്ന പദം കൊണ്ട് വിവക്ഷിക്കുക അല്മായര്‍ക്കായുള്ള പൊന്തിഫിക്കല്‍
കൗണ്‍സിലിലെ ആലോചനാംഗവും കുടിയായ അദ്ദേഹം തുടര്‍ന്നു - ദൈവഛായയില്‍ സൃഷ്ട്രിക്കപ്പെട്ടിരിക്കുന്ന
മനുഷ്യനു് ആ സവിശേഷതയുടെ ഒരു ധര്‍മ്മം കുടിയുണ്ട്. അതായതു് അവന്‍ സത്വശാസ്ത്രപരമായി മറ്റുള്ളവരുമായുള്ള
സ്നേഹകുട്ടായ്മയുടേതായ ജീവിതത്തിനു് ഉദ്ദേശിക്കപ്പെട്ടവനാണ്. വ്യക്തികളുടെ കുട്ടായ്മയില്‍
ഐക്യദാര്‍ഢ്യത്തിന്‍െര ഭാവി കെട്ടിപ്പടുക്കണമെങ്കില്‍, ആ കുട്ടായ്മയുടെ മുന്നണിപോരാളി
പ്രഥമവും പ്രധാനവുമായി കുടുംബമായിരിക്കണം. സാമൂഹികപുണ്യങ്ങളുടെ ഗുരുനാഥയെന്ന നിലയില്‍
മാത്രമല്ല വ്യക്തികളുടെ ത്രിത്വാത്മകകുട്ടായ്മയുടെ പ്രഥമമാതൃകയെന്നനിലയിലും. കുടംബത്തില്‍
ഐക്യദാര്‍ഢ്യമില്ലെങ്കില്‍ കുടുംബത്തിനുപ്പുറം അതുണ്ടാകയില്ല. കുടുംബത്തെ അധികരിച്ച അറിവും,
അതിന്‍െറ സംരക്ഷണവും കുടാതെ സമൂഹമെന്ന മാനവകുടുംബത്തെപ്പറ്റിയോ, സഭയെന്ന ക്രൈസ്തവകുടുംബത്തെപ്പറ്റിയോ,
പറ്റിയോ, ഇടവകയെന്ന കുടുംബങ്ങളുടെ കുടുംബത്തെപ്പറ്റിയോ നമുക്കു് മനസ്സിലാകുകയില്ല.