2009-01-17 15:12:24

പിതാക്കമാരുടെ വിശ്വാസത്തില്‍ രൂഢമൂലമാകുക, പാപ്പാ ഇറാനിലെ വിശ്വാസികളോട്


പിതാക്കമാരുടെ വിശ്വാസത്തില്‍ രുഢമൂലമായി രാഷ്ട്രത്തിന്‍െറ വികസനത്തില്‍ സഹകരിക്കുന്നതിനു് നാട്ടില്‍ തന്നെ തുടരുക, പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഇറാനിലെ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു. ആദലിമിനാസന്ദര്‍ശനത്തിനു് എത്തിയ ആ നാട്ടിലെ മെത്രാന്‍മാരെ പൊതുവായി സ്വീകരിച്ചവേളയിലെ പ്രഭാഷണത്തിലാണ് പാപ്പാ ആ ആഹ്വാനം നടത്തിയതു്. നാട്ടിലെ പൊതുസ്ഥാപനങ്ങളുമായുള്ള ഏകതാനപരമായ ബന്ധത്തിന്‍െറ അനിവാര്യത ചൂണ്ടിക്കാട്ടികൊണ്ട് പ.പിതാവു് തുടര്‍ന്നു -അങ്ങനെ പരസ്പരാദരവ് ഉയര്‍ത്തിപിടിച്ചു് സഭാദൗത്യം മെച്ചപ്പെട്ട രീതിയില്‍ നിര്‍വഹിക്കുവാന്‍ നിങ്ങള്‍ പ്രാപ്തരാകും. ഇതരമതസ്ഥരുമായുള്ള പരസ്പരധാരണ വര്‍ദ്ധമാനമാകുന്നതിനു് ഉപകരിക്കുന്ന സരംഭങ്ങള്‍ പരിപോഷിപ്പിക്കുക. ആ യത്നത്തില്‍ രണ്ടു കര്‍മ്മപദ്ധതികള്‍ കണ്ടെത്താനാവും സാംസ്കാരികസംവാദവും, ജീവകാരുണ്യപ്രവര്‍ത്തനങ്ങളും. അതില്‍ രണ്ടാമത്തേത് ആദ്യത്തേതിനെ പ്രകാശിപ്പിക്കുകയും, അതിന്‍െറ ചാലകശക്തിയായിരിക്കുകയും ചെയ്യും. ആ ലക്ഷൃം നേടിയെടുക്കുന്നതിനു്, സര്‍വ്വോപരി വിശ്വാസികളുടെ ആത്മീയപുരോഗതിക്കു് വിതയ്ക്കുകയും, വിളവെടുക്കുകയും ചെയ്യുന്ന ജോലിക്കാരെ അയയ്ക്കുണം. അതായതു് പൗരോഹിത്യ സന്യസ്ത ദൈവവിളികള്‍ പരിപോഷിപ്പിക്കണം. ഇറാനിലെ ആറു കോടി അറുപതു് ലക്ഷം നിവാസികളില്‍ തൊണ്ണൂറ്റിയെട്ട് ശതമാനം മുസ്ളിങ്ങളാണ്. ക്രൈസ്തവര്‍ ഉള്‍പ്പടെയുള്ള മറ്റു മതസ്ഥര്‍ വെറും രണ്ടു ശതമാനവും. ആറു രുപതകളാണ് ഇറാനിലുള്ളതു്







All the contents on this site are copyrighted ©.