2009-01-14 08:40:51

ആനുകാലികപ്രശ്നത്തിനു് പാപ്പാ വിദ്യാദ്യാസം ശുപാര്‍ശ ചെയ്യുന്നു


ആനുകാലികപ്രശ്നപരിഹരണത്തിനു് മൂല്യങ്ങളിലെ അഭ്യസനം പ്രത്യേകിച്ചു് യുവജനങ്ങള്‍ക്കു് ആവശ്യമെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. ആഗോളതലത്തിലെ സാമ്പത്തികമാന്ദ്യം മൂല്യതകര്‍ച്ചയുമായി ബന്ധിതമാണ്. നവവല്‍സരാശംസകള്‍ കൈമാറുന്നതിനു് എത്തിയ ലാസിയോ സംസ്ഥാനത്തിന്‍െറയും, റോം പ്രവശ്യയുടെയും, നഗരസഭയുടെയും ഭരണാധികാരികളെ അഭിസംബോധന ചെയ്യവെ ചൂണ്ടികാട്ടികൊണ്ടു പാപ്പാ തുടര്‍ന്നു- ഈ മൂല്യപ്രതിസന്ധി സവിശേഷമാം വിധം യുവജനങ്ങളുടെയിടയില്‍ പ്രകടമാണു്. ജീവിതത്തിനു് വീക്ഷണവും, പ്രത്യാശയിലേയ്ക്കു് തുറവും നല്‍കുന്ന മാനവ,ക്രൈസ്തവമൂല്യങ്ങള്‍ വളരെ ബലഹീനമാണ് അവരില്‍. മറിച്ചു് ക്ഷണികങ്ങളായ ആഗ്രഹങ്ങളും, പ്രതീക്ഷകളും ആണ് അവരെ നയിക്കുകയും, ഭരിക്കുകയും ചെയ്യുക. അവ അവരെ വേഗത്തില്‍ അരസികതയിലേയ്ക്കും പരാജയത്തിലേയ്ക്കും നയിക്കും. ആധുനിക ശുന്യതാബോധം ജീവിതത്തെ വളരെ നിസ്സാരമായി കാണുവാനും, അക്രമത്തിലും മയക്കുമരുന്നിലും മദ്യത്തിലും അഭയം കണ്ടെത്തുവാനും അവരെ പ്രേരിപ്പിക്കും. സ്നേഹത്തെ പോലും വില്‍ക്കുവാനും, വാങ്ങുവാനും സാധിക്കുന്ന വളരെ വില കുറഞ്ഞ ഒന്നായി കണ്ട് അതിനെ അര്‍ത്ഥശൂന്യമായി കൈകാര്യം ചെയ്യുവാനും അവരെ പ്രല്ലേഭിപ്പിക്കും. അത്തരം സാഹചര്യത്തില്‍ മനുഷ്യന്‍ വെറും ഒരു കച്ചവടചരക്കായി അധപതിക്കും. ഗൗരവമായ ഈ പരിതോവസ്ഥ പരിഗണിച്ചു് യുവലോകത്തെ അവരുടെ ഭാവനയ്ക്കു് വിടാതെയും, കപട അദ്ധ്യാപകര്‍ക്കു് ഏല്പിക്കാതെയും ഇരിക്കുവാന്‍ ഭരണാധികാരികളെ ഉദ്ബോധിപ്പിച്ചുകൊണ്ട് പാപ്പാ തുടര്‍ന്നു - വിവാഹത്തില്‍ അധിഷ്ടിതമായ സ്ഥിരമായ കുടുംബത്തിലെ ജീവിതമൂല്യങ്ങല്‍ പ്രേഷണം ചെയ്യുന്നതിനു് ഉതകുന്ന കാര്യക്ഷമമായ പരിപാടികള്‍ ആസൂത്രണം ചെയ്യുക. ഉന്നതമായ ആദര്‍ശങ്ങളോടുള്ള ആദരവും, ഉത്തരവാദിത്വങ്ങള്‍ സധൈര്യം ഏറ്റെടുക്കവാനുള്ള താല്പര്യവും, അപരരുടെ പ്രത്യേകിച്ചു് പാവപ്പെട്ടവരുടെയും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെയും ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നുതിനു് സ്വന്തം താല്പര്യങ്ങളെ ബലി കഴിക്കുന്നതിനുള്ള ത്യാഗമനോഭാവവും വളര്‍ത്തിയെടുക്കുവാന്‍ അവരെ അഭ്യസിപ്പിക്കുക. നീതിപൂര്‍വ്വകമായ സമൂഹവും, എല്ലാവര്‍ക്കും മെച്ചപ്പെട്ട ഭാവിയും കെട്ടിപടുക്കുന്നതിനു് പ്രശാന്തയാലും, ദാര്‍ഡ്യയൈക്യത്താലും, ഉത്തരവാദിത്വചൈതന്യത്താലും പ്രചോദിതമായ ജീവിതശൈലിയ്ക്കു് മാത്രമെ സാധിക്കുകയുള്ളൂയെന്ന യാഥാര്‍ത്ഥ്യം പൗരസമൂഹം ഇന്നത്തെപോലെ ഒരിക്കലും മനസ്സിലാക്കിയിട്ടില്ല. ഇവയുടെ വെളിച്ചത്തില്‍ പൗരനേതാക്കമാര്‍ എല്ലാഭിന്നതകളും ഒഴിവാക്കി, ഏകമനസ്സോടെ അവയ്ക്കു് ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും പ്രവര്‍ത്തിപഥത്തിലാക്കുകയും വേണം.അതുപോലെ സഭയും രാഷ്ട്രവും പരസ്പരം കഴിവുകളെയും, അനുഭവസമ്പത്തിനെയും ആദരിച്ചും, സഹകരിച്ചും എല്ലാതലങ്ങളിലും പ്രവര്‍ത്തിക്കണം.







All the contents on this site are copyrighted ©.