2009-01-09 15:28:17

പാവപ്പെട്ടര്‍ക്കു് പ്രത്യാശ ഏകുക സമാധാനസംസ്ഥാപന വ്യവസ്ഥയായി പാപ്പാ ചൂണ്ടി കാണിക്കുന്നു.


 
സമാധാനം കെട്ടിപടുക്കുന്നതിന് നാം പാവപ്പെട്ടവര്‍ക്ക് പ്രത്യാശ നല്‍കണം. മാനവകുലത്തിന്‍െറ ഏറ്റം നിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍ വ‍‍‍‍‍‍ളരെ ദയനീയമായ പരിതോവസ്ഥയില്‍ നട്ടംതിരിയുന്ന ദശലക്ഷക്കണക്കിനാളുകളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ധാര്‍മ്മികതത്വങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. വത്തിക്കാനായുള്ള വിവിധരാജ്യങ്ങളുടെ സ്ഥാനപതികളെ നവവല്‍സരാശംസകള്‍ കൈമാറുന്നതിന് പേപ്പല്‍ ഭവനത്തില്‍ സ്വീകരിച്ചവേളയില്‍ അഭിസംബോധനചെയ്യവെ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പ്രസ്താവിച്ചു. മദ്ധ്യാഫ്രറിക്കായിലെ അഭയാര്‍ത്ഥിപ്രശ്നം മുതല്‍ ഗാസായിലെ സംഘര്‍ഷം വരെയുള്ള വിവിധ ഭ്രൂഖണ്ഡങ്ങളിലെ സ്ഥിതിവിശേഷം പുനരവലോകനം ചെയ്തുകൊണ്ട് പാപ്പാ തുടര്‍ന്നു- വിശപ്പിനെതിരെ കാര്യക്ഷമമായ സത്വരനടപടികള്‍ സ്വീകരിക്കണം. സൈനികചെലവ് വെട്ടിചുരുക്കി പ്രാദേശിക കാര്‍,ഷികപദ്ധതികള്‍ ആസ്ത്രൂണം ചെയ്യുക. സൈനികചെലവ് വികസനപദ്ധതികള്‍ക്കായുള്ള വിഭവങ്ങളെ തിരിച്ചുവിടുകയാണ്. ബാദ്ധ്യതപ്പെടുത്തുന്നതാണെങ്കിലും സാധ്യമായ സാമ്പത്തികപ്രത്യാശ കെട്ടിപ്പെടുക്കുന്നതിന്, മാനവഔന്നിത്യത്തില്‍ അധിഷ്ടിതമായ ധാര്‍മ്മികതത്വങ്ങള്‍ അനിവാര്യമാണ്. ഗതക്കാലത്തെക്കാളുപരി നമ്മുടെ ഭാവിയും, പ്രപഞ്ചത്തിന്‍െറയും അതില്‍ ജീവിക്കുന്നവരുടെയും പ്രത്യേകിച്ചു് യുവജനങ്ങളുടെ നിലയും അപകടത്തിലാണ്. ലോകം ഭൗതികദാരിദ്ര്യത്താല്‍ മാത്രമല്ല ക്രൈസ്തവര്‍ക്കെതിരായ വിവേചനത്തിലും ,അക്രമത്തിലും പ്രകടമാകുന്ന ധാര്‍മ്മികദാരിദ്ര്യത്താലും വെല്ലുവിളിക്കപ്പെടുകയാണ്. ക്രൈസ്തവമതം സ്വാതന്ത്ര്യത്തിന്‍െറയും സമാധാനത്തിന്‍െറയും മതമാണ്. വിവിധരാജ്യങ്ങളില്‍ പ്രത്യേകിച്ചു് ഭാരതത്തിലും, ഇറാക്കിലും നടക്കുന്ന ക്രൈസ്തവപീഡനങ്ങളില്‍ ഖേദവും, ആശങ്കയും രേഖപ്പെടുത്തിയ പാപ്പാ ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങളും, വിവേചനവും, അസഹിഷ്ണതയും അവസാനിപ്പിക്കുന്നതിന് പ്രതിബദ്ധരാകുവാന്‍ പൗര, രാഷ്ട്രീയനേതാക്കമാരോട് അദ്യര്‍ത്ഥിച്ചു. അക്രമം എവിടെ നിന്ന് ഏതു വിധത്തില്‍ ഉണ്ടായാലും അത് അപലപനീയമാണ് പാപ്പാ തുടര്‍ന്നു- സൈനികനടപടി ഒന്നിനും ഒരു പരിഹാരമല്ല. സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്ന ഇരുവിഭാഗക്കാരും ശത്രുതയും, പ്രകോപനപരമായ ചെയ്തികളും, ആയുധങ്ങളുടെ ഉപയോഗവും നിരാകരിക്കുവാന്‍ സമ്മതിക്കണം. എല്ലാത്തരത്തിലുമുള്ള ആഗോളദാരിദ്ര്യത്തിനെതിരായുള്ള പോരാട്ടത്തിന് യേശുവിനും, അവിടത്തെ സുവിശേഷത്തിനും പ്രചോദനവും, ചൈതന്യവും പ്രദാനം ചെയ്യാനാവും. അവിടുന്ന് ദൈവപുത്രനായതുകൊണ്ട്, ദാരിദ്ര്യത്തോട് പോരാടുന്നതിനും സമാധാനം കെട്ടിപടുക്കുന്നതിനും ആയുള്ള രാജകീയ പാത എല്ലാമനുഷ്യരും തമ്മിലുള്ള ദാര്‍ഡ്യായൈക്യം ആണെന്ന് നമ്മെ ഉദ്ബോധിപ്പിക്കുന്നു. അവിടുത്തെ സ്നേഹം എല്ലാ സര്‍ക്കാര്‍നേതാക്കമാരെയും, മാനവകുലത്തെയും പ്രകാശിപ്പിക്കട്ടെയെന്ന് ആശംസിച്ചുകെണ്ടാണ് പാപ്പാ പ്രഭാഷണം സമാപിപ്പിച്ചത്. പ.സിംഹാസനത്തിനു് ഇന്ന് 177 രാജ്യങ്ങളുമായി നയതന്ത്രബന്ധമുണ്ട്.







All the contents on this site are copyrighted ©.