2009-01-07 06:49:56

പൂര്‍ണ്ണതയുടെ നവവും ആഴമായ അര്‍ത്ഥവും ഗ്രഹിക്കുവാന്‍ ലാളിത്യം സഹായിക്കുമെന്ന് ബിഷപ്പ് ജോണ്‍ റാവൂസ്ത്രോണെ


 
ലളിതജീവിതം, ആഡംബരത്തിനായി വെമ്പല്‍കൊള്ളുന്ന ലോകത്തിനു് അസ്വീകാര്യമാണെങ്കിലും ആദ്യക്കാലം മുതല്‍ തന്നെ ക്രൈസ്തവസഭ ഭാവാത്മകവും, ജീവിതത്തെ ഉറപ്പാക്കുന്നതുമായ ഒന്നായി അതിനെ ശ്പാര്‍ശ ചെയ്യുകയും, പ്രോല്‍സാഹിപ്പിക്കുകയും ആണെന്ന് ഗ്രേറ്റ് ബ്രിട്ടനിലെ ഹാലാം രുപതാസാരഥി ബിഷപ്പ് ജോണ്‍ റാവൂസ്ത്രോണെ. ലാളിത്യം ജീവിതത്തിന്‍െറ രസം ഇല്ലാതെയാക്കുകയോ, ശുഷ്കമാക്കുകയോ ഇല്ല. അദ്ദേഹം തുടരുന്നു - മറിച്ചു് പൂര്‍ണ്ണതയുടെ നവവും ആഴവുമായ അര്‍ത്ഥം കണ്ടെത്താന്‍ അതു് സഹായിക്കും. സഭയുടെ സാമുഹികപ്രബോധനം ഭൗതികവസ്തുക്കളെക്കാള്‍ ദൈവവുമായും, അപരരുമായും ഉള്ള ആരോഗ്യപരമായ ബന്ധം എന്നും ശ്പാര്‍ശ ചെയ്യുന്നു. നാം എന്തായി തീരണമെന്നു് പരസ്യവ്യവസായം ചൂണ്ടികാണിക്കുന്നതല്ല പ്രത്യുത നമ്മെ സംബന്ധിച്ച ദൈവനിയോഗം സാക്ഷാല്‍ക്കുരിക്കുവാനായിരിക്കണം നമ്മുടെ യത്നം. ലളിതമായി ജീവിക്കുക ക്രൂരമായ ഒരു ആത്മപരിത്യാഗമല്ല. മറിച്ചു് മറ്റുള്ളവരിലേയ്ക്കുള്ള ഉദാരപൂര്‍വകമായ ഒരു കടന്നുചെല്ലലാണ്. ആഡംബരത്തിന്‍െറതായ ഇന്നത്തെ സംസ്കാരത്തില്‍ ലാളിത്യത്തിനായി നമുക്കു് ഒറ്റയ്ക്കു് നില്ക്കുവാന്‍ സാധ്യമല്ല. എന്നാല്‍ ഒത്തെരുമിച്ച് നില്‍ക്കുകയാണെങ്കില്‍ സാക്ഷൃത്തിലൂടെ നമുക്കു് പരസ്പരം സഹായിക്കാനാവും. വിപണിനിയമങ്ങള്‍ യഥാര്‍ത്ഥ്യത്തില്‍ മാല്‍സര്യത്തിന്‍െറ നിയമമാണ്. ആ വ്യവസ്ഥിതിയില്‍ ശക്തിമാന്‍മാര്‍ക്കേ നിലനില്പ് സാധിക്കുകയുള്ളൂ. അനിശ്ചിതത്വം നമ്മെ വലയം ചെയ്യുമ്പോള്‍ ജീവിതത്തിനു് അധികൃത സന്തോഷവും അര്‍ത്ഥവും വീണ്ടും സ്വായത്തമാക്കുന്നതിന് സഭ നമ്മെ ഉദ്ബോധിപ്പിക്കുന്നു – ‘ലാളിത്യം പാലിക്കുക.’







All the contents on this site are copyrighted ©.