2009-01-07 15:43:40

ഗാസായിലെ തങ്ങളുടെ പ്രേഷിതപ്രവര്‍ത്തനം തുടരുമെന്നു്, ഉപവിയുടെ പ്രേഷിത സഹോദരികള്‍


 അന്തര്‍ദ്ദേശീയ സമ്മര്‍ദ്ദം അവഗണിച്ചും ശക്തമായ കരയാക്രമണം തുടരുന്ന ഗാസായിലെ സേവനം തുടരുമെന്ന് ഉപവിയുടെ പ്രേഷിതസഹോദരികള്‍. ഭാരതം, മാള്‍ട്ടാ, ഫിലിപ്പീന്‍സ്,റുവാണ്ട, സ്ലോവാക്കിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആറു പേരാണ് ഗാസായിലെ ആ പ്രേഷിത സമൂഹത്തില്‍ ഉള്ളതു്. സമൂഹത്തിന്‍െറ ആ സന്നദ്ധത സമൂഹത്തിന്‍െറ സുപ്പീരിയര്‍ സി. തേര്‍സെന്‍ ദേവസ്യ സി..എന്‍.എസ് വാര്‍ത്താഏജന്‍സിയോട് സംസാരിക്കവെയാണ് വെളിപ്പെടുത്തിയത്. അവര്‍ നടത്തുന്ന സ്ഥാപനത്തില്‍ പത്തു് വയോവൃദ്ധരും, ശാരീരികവൈകല്യമുള്ള പത്തു് കുട്ടികളും ഉണ്ട്. തങ്ങളുടെ ഭവനം തിരുകുടുംബദേവാലയത്തിനു് സമീപയാണെന്നും, അതിനാല്‍ എല്ലാദിവസവും വി.കുര്‍ബാനയില്‍ സംബന്ധിക്കുവാന്‍ സൗകര്യമുണ്ടെന്നും പറഞ്ഞ സിസ്റ്റര്‍ തുടര്‍ന്നു - ഞങ്ങള്‍ ഇവിടം വിട്ട് പോകുകയില്ല. എന്തു് സംഭവിച്ചാലും ആര്‍ക്കു് ഞങ്ങള്‍ സേവനമേകുന്നുവോ അവരുടെ ഒത്തായിരിക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നു. ആക്രമണത്തിന്‍െറ ശബ്ദം കുട്ടികള്‍ക്കു് ചില സാഹചര്യങ്ങളില്‍ ഭയകാരണമാകുന്നു. എങ്കിലും പൊതുവില്‍ അവര്‍ പുതിയ സാഹചര്യവുമായി ഇണങ്ങിചേരുന്നതുപോലെ കാണപ്പെടുന്നു. പതിനൊന്നു ദിവസം പിന്നിട്ട ഇസ്രേലി കര, വ്യോമാക്രമണങ്ങലില്‍ മരിച്ചവരുടെ എണ്ണം 550 കവിഞ്ഞു







All the contents on this site are copyrighted ©.