2009-01-07 15:41:19

ഓസ്ട്രേലിയായില്‍ നടന്ന ലോകയുവജനസംഗമത്തിന്‍െറ ഭാവാത്മകഫലങ്ങള്‍ തുടരുന്നുവെന്ന്, കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍


ഓസ്ട്രേലിയായിലെ സിഡ്നിയില്‍ 2008 ജൂലൈയില്‍ നടന്ന ലോകയുവജനസംഗമം വളരെ സദ്ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതായി സിഡ്നി അതിരുപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍. മാനസാന്തരത്തിനും, പൗരോഹിത്യദൈവവിളിയ്ക്കും സംഗമം പലര്‍ക്കും പ്രചോദനകാരണമാകുന്നു അദ്ദേഹം തുടര്‍ന്നു - അനേകര്‍ കത്തോലിക്കാവിശ്വാസം സ്വീകരിക്കുവാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നു. പല ഇടവകകളിലും ആ പ്രതിഭാസം ഇന്ന് കാണുന്നു. അതുപോലെ സെമ്മിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും ശ്രദ്ധേയമായ വര്‍ദ്ധനവ് ഉണ്ട്. ധ്യാനങ്ങളിലും, ഇതര മതപരമായ പരിപാടികളിലും യുവജനങ്ങള്‍ ഇന്ന് കുടുതല്‍ ഔല്‍സുക്യം കാട്ടുന്നു. ലോകയുവജനസംഗമത്തില്‍ നടന്ന മതബോധനത്തിന്‍െറ ‘ആവശ്യാനുസരണ പ്രക്ഷേപണം’ യുവജനങ്ങളുടെ ആഗ്രമനുസരിച്ചു് ഇന്നും തുടരുകയാണ്. നന്മയെയും തിന്മയെയും കുറിച്ചു മാത്രം തൃപ്തിപ്പെടാത്ത അവര്‍ ആനുകാലികവിഷയങ്ങളെ അധികരിച്ച സഭാപ്രബോധനങ്ങള്‍ അറിയുവാന്‍ താല്പര്യം കാട്ടുകയുമാണ്.







All the contents on this site are copyrighted ©.