2009-01-02 15:52:22

ദക്ഷിണകൊറിയാ 2009 ക്രൈസ്തവൈക്യത്തിനായുള്ള പ്രാര്‍ത്ഥനാവര്‍ഷമായി ആചരിക്കുന്നു


2009 ക്രൈസ്തവൈക്യത്തിനായുള്ള പ്രാര്‍ത്ഥനാവര്‍ഷമായി ആചരിക്കുവാന്‍ ഭക്ഷിണ കൊറിയായിലെ ക്രൈസ്തവനേതാക്കമാര്‍ തീരുമാനിച്ചിരിക്കുന്നു. ഭൂമിയുടെ ഉപ്പും, ലോകത്തിന്‍െറ പ്രകാശവും ആകുവാനുള്ള തങ്ങളുടെ ദൗത്യത്തെ പറ്റി 2009 -ല്‍ ക്രൈസ്തവര്‍ കുടുതല്‍ അവബോധമുള്ളവരാകുമെന്നും, അധികൃത ഐക്യത്തിന്‍െറയും, അനുരഞ്നത്തിന്‍െറയും വിത്തുകള്‍ സമൂഹത്തില്‍ അവര്‍ വിതയ്ക്കുമെന്നും അതിനെ അധികരിച്ചു് പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അവര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു. കത്തോലിക്കാവിശ്വാസവും, പ്രൊട്ടസ്റ്റന്‍്റവിശ്വാസവും വര്‍ഷങ്ങള്‍ക്കു് മുന്‍പ് കൊറിയായിലെത്തിയെങ്കിലും, ഇരു സഭകളും ഇന്നും ധാരണയിലും, ഏകതാനതയിലും വളരെ പിന്നാക്കമാണെന്നു് പ്രസ്താവനയുടെ പ്രസിദ്ധീകരണവേളയിലെ വാര്‍ത്താസമ്മേളനത്തില്‍ ദക്ഷിണകൊറിയായിലെ കത്തോലിക്കാമെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് ബിഷപ്പു് ഹിജുനുസ് കിം ഹേ ജൂന്‍ഗ് പരിതപിച്ചു. അതിനും പുറമെ അവിടത്തെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക തലങ്ങള്‍ സംഘര്‍ഷഭരിതമാണെന്നു് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അവ സുവിശേഷവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ക്കു് വന്‍വെല്ലുവിളികള്‍ ഉയര്‍ത്തുകയാണെന്നു് അപലപിച്ചു. ‘അങ്ങയുടെ കരങ്ങളില്‍ അവരെല്ലാവരും ഒന്നായിത്തീരുന്നതിനു്’ എന്നതാണ് ക്രൈസ്തവൈക്യത്തിനായുള്ള പ്രാര്‍ത്ഥനാവര്‍ഷമായ 2009 നായി സഭാനേതാക്കാമാര്‍ സ്വീകരിച്ചിരിക്കുന്ന ആദര്‍ശപ്രമേയം







All the contents on this site are copyrighted ©.