2008-12-31 11:46:29

കുടുംബത്തിന്‍െറ പ്രാധാന്യത്തിനു് സാക്ഷൃമേകുക, പാപ്പാ വിശ്വാസികളോട്


യേശു ഒരു കുടുംബത്തില്‍ ജനിക്കുവാനും വളരുവാനും തിരുമനസ്സായി. മാതാവായ പ.കന്യകാമറിയവും, വളര്‍ത്തുപിതാവായ വി.യൗസേപ്പും അതീവസ്നേഹത്തോടെ അവിടത്തെ വളര്‍ത്തി. യേശുവിന്‍െറ ആരാധ്യമായ സാന്നിദ്ധ്യത്തില്‍ അവതാരം ചെയ്ത ദൈവഹിതം പൂര്‍ത്തീകരിക്കുകയെന്ന ഏക അഭിലാക്ഷം പുലര്‍ത്തിയിരുന്ന അവിടത്തെ കുടുംബം ‘വിശ്ദ്ധം’ എന്ന വിശേഷണത്തിനു് തികച്ചും അര്‍ഹമാണ്. ഒരു വിധത്തില്‍ ആ കുടുംബം മറ്റു ഏതു് കുടുംബത്തിനും സമാനമാണ്. വൈവാഹികസ്നേഹത്തിനും, പങ്കാളിത്വത്തിനും,ത്യാഗത്തിനും, കഠിനാദ്ധ്വാനത്തിനും, ദൈവപരിപാലനയിലെ പ്രത്യാശയ്ക്കും നസ്രസ്സിലെ തിരുകുടുംബം ഉത്തമമാതൃകയാണ്. അതെസമയം ദൈവപുത്രന്‍െറ സവിശേഷദൗത്യത്തോട് ബന്ധിതമായ സവിശേഷവിളിയുടെ പശ്ചാത്തലത്തില്‍ ആ കുടുംബം മറ്റുള്ള കുടുംബത്തില്‍ നിന്നു് തികച്ചും വിത്യസ്തവും, അതുപോലെ വളരെ അതുല്യവും ആണ്. അതായതു് അതിനു് ഒരു പ്രത്യേക തനിമയുണ്ട്. ആ സവിശേഷതനിമയാല്‍ അതു് എല്ലാ കുടുംബങ്ങള്‍ക്കും,പ്രത്യേകിച്ചു് ക്രൈസ്തവകുടുംബങ്ങള്‍ക്കു് മാധുര്യമുള്ളതും, ബാദ്ധ്യതപ്പെടുത്തുന്നതും ആയ ദൈവഹിതത്തിന്‍െറ പ്രാഥമ്യവും, നമുക്കായുള്ള ദൈവനിയോഗമായ സ്വര്‍ഗ്ഗത്തെ സംബന്ധിച്ച വീക്ഷണവും ചൂണ്ടിക്കാട്ടുന്നു. പ്രിയ കുടംബങ്ങളെ, സ്നേഹവും, ജീവനോടുള്ള തുറവും, കുടുംബാംഗങ്ങളെ ഒന്നിപ്പിക്കുന്ന തുല്യമില്ലാത്ത കണ്ണികളും ബലഹീനമാകുവാന്‍ ഒരിക്കലും അനുവദിക്കരുതു്. ആ വലിയ കൃപയ്ക്കായി നിരന്തരം പ്രാര്‍ത്ഥിക്കുക. അങ്ങനെ ജീവിതത്തെ സന്തോഷപ്രദവും ആകര്‍ഷണീയവും ആക്കുക. അപ്രകാരം സ്നേഹത്തില്‍ എല്ലാം പങ്കചേരുന്ന സന്തോഷം കൊണ്ട് മനുഷ്യവ്യക്തിയ്ക്കും, സമൂഹത്തിനും കുടുംബം എത്ര പ്രധാനപ്പെട്ടതാണെന്ന് ലോകത്തില്‍ സാക്ഷൃം വഹിക്കുക. തിരുകുടുംബതിരുനാള്‍ ദിനത്തിലെ മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്കു് ആമുഖമായ പ്രഭാഷണത്തിലാണ് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഇവ പറഞ്ഞതു്.







All the contents on this site are copyrighted ©.