2008-12-29 16:30:46

ഇറാക്കിലെ ക്രൈസ്തവര്‍ക്കു് പ്രത്യാശയുടെ കിരണങ്ങള്‍.


 
ഇറാക്കിലെ ക്രൈസ്തവര്‍ക്കു് പ്രത്യാശയുടെ കിരണങ്ങള്‍ കാണപ്പെട്ടുതുടങ്ങുന്നു. ഈ വര്‍ഷത്തെ ക്രിസ്മസ്സ് വേളയില്‍ രാഷ്ട്രീയനേതാക്കമാരും ഇസ്ളാംമതനേതാക്കമാരും കാട്ടിയ സൗഹൃദത്തിന്‍െറയും ധാരണയുടെയും അടയാളങ്ങള്‍ അതിന്‍െറ സൂചനയായി ചൂണ്ടികാണിക്കപ്പെടുന്നു. അവിടത്തെ ക്രൈസ്തവവിവേചനം അവസാനിപ്പിക്കുന്നതിനായുള്ള ഒരു വലിയ നീക്കത്തിന്‍െറ അടയാളമാണ് സര്‍ക്കാര്‍ അധികാരികളും മതനേതാക്കമാരും കാട്ടിയ ആ സൗഹര്‍ദ്ദമെന്ന് അവിടത്തെ കത്തോലിക്കാമെത്രാമാര്‍ ശ്ലാഘിച്ചു. ക്രിസ്മസ്സിനു് മുന്‍പ് ക്രൈസ്തവര്‍ക്കു് പിന്‍തുണ പ്രഖ്യാപിക്കുമാറ് ബാഗ്ദാദിലെ ഒരു പൗരനേതാവ് ഒരു പൊതു ക്രിസ്മസ്സ് പാര്‍ട്ടി നടത്തി. അതിനെ വാചാലമായ ഒരു മതാന്തരസംവാദമായി വിശേഷിപ്പിക്കുന്ന മെത്രാമാര്‍ അത് ഇറാക്കില്‍ നിന്ന് പലായനം ചെയ്ത ക്രൈസ്തവര്‍ മടങ്ങി വരാനുള്ള ആഹ്വാനവും, അവരെ നാടിനാവശ്യമാണെന്നതിന്‍െറ സൂചനയുമാണെന്നു് പറയുന്നു.







All the contents on this site are copyrighted ©.