2008-12-26 10:18:15

വികസനത്തെ സഹായിക്കുവാന്‍ സഭ ശ്രമിക്കുന്നുവെന്ന്, പാപ്പാ.


 
ദൈവസ്നേഹത്തിനു് സാക്ഷൃം വഹിക്കുവാനുള്ള ആഗ്രഹമാണ്, സഭയുടെ വിദ്യാദ്യാസ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചാലകശക്തി. ജാതിമതവിത്യാസം കുടാതെ മറ്റുള്ളവരുടെ ആവശ്യങ്ങളോടുള്ള ദാര്‍ഡ്യക്യൈത്താലും, അധികൃതഔല്‍സുക്യത്താലും മുദ്രിതമായ ഒരു സമൂഹത്തിന്‍െറ അംഗങ്ങളെന്നനിലയിലും, പൂര്‍ണ്ണമായി വികസിതമായ വ്യക്തിയെന്നനിലയിലും ഓരോ മനുഷ്യനെയും വളര്‍ത്തിയെടുക്കുകയാണ് സഭയുടെ ഉന്നം. അധികൃതവികസനം അതിന്‍െറ അവശ്യവ്യവസ്ഥയായ സാമ്പത്തികഘടകത്തിനു് എന്നപോലെ വ്യക്തികളുടെയും ജനതകളുടെയും ബൗദ്ധികവും, സാംസ്കാരികവും, ധാര്‍മ്മികവും ആയ പുരോഗതിയ്ക്കും സംഭാവനയേകുന്നതായിരിക്കണം. പൗരാണികവിജ്ഞാനത്തിലും, അരുപോലെ കണ്ടുമുട്ടുന്ന ജനതകളിലെ മൂല്യങ്ങളിലും ഉള്ള സത്യവും നന്മയും ആയയെല്ലാത്തിനെയും സുവിശേഷം സ്ഥിരീകരിക്കുകയും ,ഉദാത്തികരിക്കുകയും ചെയ്യുമെന്ന് സഭയ്ക്കു് ബോദ്ധ്യമുണ്ട്. സാമ്പത്തികവളര്‍ച്ചയ്ക്കായുള്ള ശ്രമത്തില്‍ രാജ്യം ജനതയുടെ അടിസ്ഥാനയാവശ്യങ്ങളും, പരിസ്ഥിതിയോടുള്ള ആദരവും വിസ്മരിക്കുകയോ അവഗണിക്കുകയോ ചെയ്യരുതു്. മനുഷ്യവകാശവ്യവസ്ഥിതിയുടെ മൂലക്കല്ല് മനസ്സാക്ഷിയോടുള്ള ആദരവും, മതസ്വാതന്ത്ര്യവും ആകയാല്‍ നീതിപൂര്‍വ്വകവും, സ്വതന്ത്രവും, ദ്രാതൃത്വപരവും ആയ സമൂഹം കെട്ടിപടുക്കുന്നതിനായുള്ള അവശ്യവ്യവസ്ഥയായി ആ അവകാശങ്ങളുടെ സുനിശ്ചിതമായ ഉറപ്പാക്കലിനെ കാണുകയാവശ്യമാണ്. മലാവിയുടെ പ.സിംഹാസനത്തിനായുള്ള നവസ്ഥാനപതി ചിക്ക്വവേക്ക്വേരെ ലാംദായായുടെ സാക്ഷിപത്രങ്ങള്‍ സ്വീകരിക്കവെ നടത്തിയ പ്രഭാഷണത്തില്‍ പ.ഫിതാവ് പ്രസ്താവിച്ചു.







All the contents on this site are copyrighted ©.