2008-12-23 14:37:49

നിങ്ങളുടെ പ്രത്യാശയുടെ സ്രോതസ്സ് തേടുക, പാപ്പാ യുവലോകത്തോട്


യുവജനസംഗമം ജീവിതത്തിലെ അടിസ്ഥാന സമസ്യകള്‍ ഉന്നയിക്കുവാന്‍ അവസരമേകുന്നുവെന്ന്, ബെല്‍ജിയത്തിന്‍െറ തലസ്ഥാനമായ ബ്രസല്‍സില്‍ ഡിസംബര്‍ ഇരുപത്തിയെട്ടാം തീയതി മുതല്‍ ജനുവരി ഒന്നാം തീയതി വരെ നടക്കുന്ന തെസ്സെ സമൂഹത്തിന്‍െറ ആഭിമുഖ്യത്തിലെ മുപ്പത്തിയെന്നാം യൂറോപ്പിയന്‍ സമ്മേളനത്തിനായി നല്‍കിയ സന്ദേശത്തില്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറയുന്നു. ഏതു് സ്രോതസ്സില്‍ നിന്നാണ് നാം ജിവന്‍ നുകരുന്നതെന്ന് സ്വയം ചോദിക്കാന്‍ യുവ ലോകത്തെ അതില്‍ ആഹ്വാനം ചെയ്തുകൊണ്ട് പാപ്പാ തുടരുന്നു- വര്‍ഷങ്ങള്‍ക്കു് മുന്‍പ് പ്രിയങ്കരനായ ബ്രദര്‍ റോജര്‍ തുടക്കം കുറിച്ച പ്രത്യാശയുടെ പ്രയാണത്തില്‍ പാപ്പാ നിങ്ങളോടെത്തുണ്ട്. ദാരിദ്ര്യവും സംഘര്‍ഷവും അരങ്ങേറുന്ന ഒരു ലോകത്തില്‍ പ്രത്യാശ എല്ലാവരുമായി പങ്കു വയ്ക്കുവാന്‍ നിങ്ങള്‍ പ്രാപ്തരാകുമെന്ന് അദ്ദേഹത്തിനു് വിശ്വാസമുണ്ടായിരുന്നു. നിങ്ങളുടെ വിശ്വാസവും, രചനാത്മകതയും ഇതര നൈസര്‍ഗ്ഗികവാസനകളും ദൈവത്തിനാവശ്യമുണ്ട്. പ.ആത്മാവിനാല്‍ ശക്തി പ്രാപിച്ച് ദൈവം നിങ്ങളില്‍ വയ്ക്കുന്ന പ്രത്യാശ സാക്ഷാല്‍ക്കരിക്കുക. ഹൃദയം വലുതാക്കാന്‍ ഒരിക്കലും ഭയപ്പെടരുതു്. പാപ്പായുടെ ഈ സന്ദേശം വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീയോ ബെര്‍ത്തോണെ ആണ് നല്‍കിയതു്. ബ്രസല്‍സില്‍ നടക്കുന്ന ആ മുപ്പത്തിയെന്നാം യൂറോപ്പിയന്‍ സമ്മേളനത്തില്‍ നാലു ലക്ഷം യുവജനങ്ങള്‍ പങ്കെടുക്കും. ബ്രദര്‍ റോജര്‍ 1940 ല്‍ സ്ഥാപിച്ചതാണ് തെസ്സെ സമൂഹം.







All the contents on this site are copyrighted ©.